ലോക്ഡൗണ്‍ കൊണ്ട് എന്തുനേടി..? കേന്ദ്രത്തിന്‍റെ ഈ കണക്ക് സത്യം പറയും

HEALTH-CORONAVIRUS/INDIA
SHARE

രാജ്യത്ത് ലോക്ഡൗണ്‍ നാലാം ഘട്ടത്തിലാണ്. അടച്ചുപൂട്ടിയിരിക്കാന്‍ തുടങ്ങിയിട്ട് 58 ദിവസം. പക്ഷെ, കണക്കുകള്‍ ആശങ്കപ്പെടുത്തുകയാണ്. രോഗികളുടെ എണ്ണം കൂടുന്നു. 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായിരം കടന്നു. ഏറ്റവും ഉയര്‍ന്ന നിരക്ക്. 1,18,447 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3,583 ആയി. ''അപ്പോള്‍, ലോക്ഡൗണ്‍ ലക്ഷ്യം കണ്ടില്ലേ?'' "അടച്ചിട്ടിരുന്ന് നമ്മള്‍ എന്തുനേടി?'' പലരും ഉന്നയിക്കുന്ന ചോദ്യമാണിത്. 

ഇതിന് മറുപടിയായി നീതി ആയോഗ് നല്‍കുന്ന കണക്ക് ലോക്ഡൗണിന്‍റെ പ്രസക്തി വര്‍ധിപ്പിക്കുകയാണ്. ലോക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ രോഗികളുടെ എണ്ണം ഇപ്പോള്‍ 14 ലക്ഷത്തിനും 29 ലക്ഷത്തിനും ഇടയിലാകുമായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നു. മരണ സംഖ്യ 37,000 നും 78,000 ഇടയിലാകുമായിരുന്നു. കേന്ദ്ര സര്‍ക്കാരിന് കീഴിലെ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ മന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച് ലോക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ മേയ് 15ന് കോവിഡ് രോഗികളുടെ എണ്ണം 14,56,292 നും 29,78,459 ആകുമായിരുന്നു. മരണസംഖ്യ 56,422 നും 80,690നും ഇടയില്‍.   

ലോക്ഡൗണ്‍ വഴി എന്തു നേടി ?

> മരണ സംഖ്യയും രോഗികളുടെ എണ്ണവും കുറച്ചു

> രോഗം പടര്‍ത്തുന്നാന്‍ സാധ്യതയുള്ളവരുടെ എണ്ണം കുറച്ചു

>  കോവിഡിനൊപ്പം ജീവിക്കാന്‍ സജ്ജമായി

> ആരോഗ്യപ്രവര്‍ത്തകര്‍ക്കും ചികില്‍സ രംഗത്തിനും മികവോടെ പ്രവര്‍ത്തിക്കാനായി

> നിരീക്ഷണ സംവിധാനം ശക്തമായി

ഇനി എന്ത്?'

'' ലോക്ഡൗണ്‍ ലക്ഷ്യം കണ്ടു. പക്ഷെ, അനന്തകാലത്തോളം അടച്ചിടലുമായി നമുക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല. കോവിഡ് ഭീഷണിയുടെ പ്രതിസന്ധി മനസിലാക്കി നമ്മള്‍ ഒാരോരുത്തരും ഉത്തരവാദിത്വത്തോടെ പെരുമാറണം. അതേ ഇനി വഴിയുള്ളൂ. ഉടനെയൊന്നും കോവിഡ് നമ്മെ വിട്ടുപോകില്ല. ജീവിത രീതി അതിന് അനുസരിച്ച് മാറ്റിയേ പറ്റൂ. രോഗബാധയുടെ സാധ്യതയും ലക്ഷണങ്ങളും കൃത്യമായി മുന്‍കൂട്ടി തിരിച്ചറിയണം. ആരോഗ്യസേതു ആപ്പ് നിങ്ങളെ സഹായിക്കും. മറക്കാതിരിക്കുക. രോഗ വ്യാപനം സാധ്യമാകുന്നത്ര തടയുക. മരണ സംഖ്യ കുറയ്ക്കുക. അതാണ് ലക്ഷ്യം. കോവിഡ് പ്രതിരോധം ജനകീയ മുന്നേറ്റമാക്കി മാറ്റുക'' കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതികളിലൊന്നിന്‍റെ ചെയര്‍മാന്‍ ഡോക്ടര്‍ വി കെ പോള്‍ പറയുന്നു. അതേ, കരുതലോടെ കോവിഡിനൊപ്പം ജീവിക്കുക. അതിനുള്ള ഒരുക്കമായിരുന്നു ശരിക്കും ലോക്ഡൗണ്‍.

> സാമൂഹിക അകലം പാലിക്കുക. 

> മാസ്ക് ധരിക്കുക. 

> വ്യക്തി ശുചിത്വ പാലിക്കുക

> മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക. 

> ഗര്‍ഭിണികള്‍, പ്രായമായവര്‍, മറ്റ് രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുക

> രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക   

കോവിഡ് മരണങ്ങളില്‍ 80% വും  5 സംസ്ഥാനങ്ങളില്‍

മഹാരാഷ്ട്ര

ഗുജറാത്ത്

മധ്യപ്രദേശ്

ബംഗാള്‍

ഡല്‍ഹി

കോവിഡ് മരണങ്ങളില്‍ 95% വും 10 സംസ്ഥാനങ്ങളില്‍

മഹാരാഷ്ട്ര

ഗുജറാത്ത്

മധ്യപ്രദേശ്

ബംഗാള്‍

ഡല്‍ഹി

രാജസ്ഥാന്‍

ഉത്തര്‍പ്രദേശ്

തമിഴ്നാട്

ആന്ധ്രപ്രദേശ്

കര്‍ണാടക

കോവിഡ് മരണങ്ങളില്‍ 60% വും 5 നഗരങ്ങളില്‍

മുംബൈ

അഹമ്മദാബാദ്

പുണെ

ഡല്‍ഹി

കൊല്‍ക്കത്ത

കോവിഡ് മരണങ്ങളില്‍ 70% വും 10 നഗരങ്ങളില്‍

മുംബൈ

അഹമ്മദാബാദ്

പുണെ

ഡല്‍ഹി

കൊല്‍ക്കത്ത

ഇന്‍ഡോര്‍

താനെ

ജയ്പുര്‍

ചെന്നൈ

സൂറത്ത് 

MORE IN INDIA
SHOW MORE
Loading...
Loading...