കോവിഡ് മരണം; പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ തമിഴ്നാട്

covid-tm-22
SHARE

കോവിഡ് മരണങ്ങളെ കുറിച്ചു പഠിക്കാന്‍ തമിഴ്നാട് വിദഗ്ധ സമിതികളെ നിയോഗിക്കുന്നു. മറ്റു രോഗങ്ങള്‍ ഉള്ളവരില്‍ മരണസംഖ്യ കൂടുന്ന സാഹചര്യത്തിലാണിത്. അതിനിടെ ഇതര സംസ്ഥാനത്ത് നിന്ന് എത്തുന്നവരില്‍ കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയതോടെ സംസ്ഥാനത്തേക്ക് വരുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കി

ഇന്നലെ 776 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരികരിച്ചത്. ഒപ്പം ഏഴു മരണവും റിപ്പോര്‍ട്ട് ചെയ്തു. എല്ലാവരുടെയും പ്രായം  45 മുകളില്‍. .ഇതുവരെ മരിച്ച 94 പേരില്‍  ഭൂരിഭാഗം ആളുകളും പ്രമേഹം, ഹൃദ്യോഗം  ശ്വാസംമുട്ടല്‍ ,കിഡ്നി തരാരാറുകള്‍ തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയവരായിരുന്നു. ഇത്തരം രോഗികളില്‍ കോവിഡ് വൈറസ് ഉണ്ടാക്കുന്ന സങ്കീര്‍ണതകള്‍ പഠിക്കാനാണ് വിദഗ്ധ കമ്മിറ്റികളെ നിയോഗിക്കുന്നത്. 

ഈ കമ്മിറ്റികള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍  ചികില്‍സ പ്രോട്ടോക്കോള്‍ മാറ്റും. സമ്പര്‍ക്കം കുറയ്ക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ന്മെന്റ സോണുകളില്‍  റോബോട്ടുകളെ നിയോഗിച്ചുള്ള പരീക്ഷണം തുടങ്ങി  സംസ്ഥാനത്തിന് പുറത്തു നിന്ന് എത്തുന്നവരില്‍ രോഗം പടരുകയാണ്.ഇന്നലെ മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ  76 പേര്‍ കോവിഡ് പൊസിറ്റീവായി. വിദേശങ്ങളില്‍ നിന്നെത്തിയ 61 പേരും ഇതുവരെ കോവിഡ് രോഗികളായി ചികില്‍സയിലുണ്ട്. വിദേശത്തു നിന്ന് എത്തിയവരില്‍ ഒരാഴ്ചത്തെ ക്വറന്റീന്‍ കഴിഞ്ഞുള്ള പരിശോധനയിലാണ് മിക്കവര്‍ക്കും രോഗം കണ്ടെത്തുന്നത്.ഇതും ആശങ്ക വര്‍ധിപ്പിക്കുന്നു

MORE IN INDIA
SHOW MORE
Loading...
Loading...