സംഘം ചേര്‍ന്ന് പഴങ്ങൾ ‌മോഷ്ടിച്ച് നാട്ടുകാര്‍; ലോക്ക്ഡൗണ്‍ ദുരിതത്തിനിടെ ക്രൂരത

mangoes
Image Source : NDTV
SHARE

തെരുവ് കച്ചവടക്കാരന്‍ വില്‍പനയ്ക്ക് എത്തിച്ച മാങ്ങകള്‍ നാട്ടുകാർ മോഷ്ടിച്ചു‍. ലോക്ക്ഡൗണിനിടയിലെ പരാധീനതകൾക്കിടെയാണ് ക്രൂരത. 

ദില്ലിയിലെ ജഗത്പുരിയിലാണ് സംഭവം. ഉന്തുവണ്ടിയില്‍ പഴങ്ങള്‍ വിറ്റ് ഉപജീവനം കണ്ടെത്തിയിരുന്ന ചോട്ടു എന്ന കച്ചവടക്കാരനാണ് ദുരനുഭവം ഉണ്ടായത്.  മുപ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായെന്ന് ചോട്ടു പറയുന്നു. കച്ചവടം കുറഞ്ഞിരിക്കുന്ന സമയത്ത് നടന്ന മോഷണം തന്നെ തന്നെ കൂടുതൽ ദുരിതത്തിലാക്കിയെന്ന് ചോട്ടു ഒരു ദേശീയമാധ്യമത്തോട് പറ‍ഞ്ഞു. 

സ്കൂളിന് സമീപം കച്ചവടം ചെയ്യുന്നതിനിടെ ചിലര്‍ വന്ന് ഉന്തുവണ്ടി മാറ്റിയിടാന്‍ കച്ചവടക്കാരനോട് ആവശ്യപ്പെട്ടിരുന്നു. കച്ചവടക്കാരന്‍ മാറിയ സമയത്ത് ചിലര്‍ സംഘം ചേര്‍ന്ന് മോഷ്ടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നു. കയ്യിലും ഹെല്‍മെറ്റിലും ബാഗിലുമായി കിട്ടാവുന്ന അത്രയും മാങ്ങകള്‍ നാട്ടുകാര്‍ എടുത്ത് കൊണ്ട് പോവുകയായിരുന്നു. ആളുകള്‍ മാങ്ങയ്ക്കായി തിരക്ക് കൂട്ടിയതോടെ ഇവിടെ ഗതാഗത തടസം നേരിട്ടതായും ദൃക്സാക്ഷികള്‍ പറയുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...