111 ദീപം തെളിയിച്ച് ഗോഡ്സെയുടെ ജൻമവാർഷികം ആഘോഷിച്ചു; വിവാദത്തിൽ ഹിന്ദുമഹാസഭ

godse-hindu-mahasabha
SHARE

മഹാത്മ ഗാന്ധിയെ വധിച്ച നാഥൂറാം ഗോഡ്സെയുടെ 111–ാം ജൻമവാർഷികം 111 വിളക്കുകൾ തെളിയിച്ച് ആഘോഷിച്ച് ഹിന്ദുമഹാസഭ. ഗ്വാളിയാറിലെ ഓഫിസിലാണ്. ദേശീയ വൈസ് പ്രസിഡന്‍റ്  ജയ്‍വീര്‍ ഭരദ്വാജിന്‍റെ നേതൃത്വത്തില്‍ ആഘോഷം സംഘടിപ്പിച്ചത്. ഓഫിസിൽ പ്രവർത്തകർ 111 വിളക്കുകൾ തെളിയിച്ചപ്പോൾ 3000 പ്രവർത്തകർ വീടുകളിൽ ദീപം തെളിയിച്ചെന്നും നേതാക്കൾ അവകാശപ്പെടുന്നു.

എന്നാൽ ഇങ്ങനെ ഒരു ആഘോഷം നടന്നതിന്‍റെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഗ്വാളിയാര്‍ ജില്ലാ കലക്ടര്‍ കൗശലേന്ദ്ര വിക്രം സിംഗ് പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തുെമന്നും ഗോഡ്സെ ജന്മവാര്‍ഷികം ആഘോഷിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസും രംഗത്തുവന്നു.

MORE IN INDIA
SHOW MORE
Loading...
Loading...