ലോക്ഡൗണിലായ 56 ദിനങ്ങൾ; രാജ്യത്ത് 1,01,139 രോഗികൾ

lockdown-56
SHARE

56 ദിവസത്തെ ലോക്ഡൗൺ പിന്നിടുമ്പോൾ രാജ്യത്ത് ഒരു ലക്ഷത്തിലധികം കോവിഡ് ബാധിതർ. 1,01,139 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണം 3,163 ആയി. മഹാരാഷ്ട്രയിൽ രോഗികളുടെയെണ്ണം 37,000 കടന്നു. 24 മണിക്കൂറിനിടെ ഗുജറാത്തിൽ 395 പേർക്കും തമിഴ്നാട്ടിൽ 601 പേർക്കും വൈറസ്ബാധ കണ്ടെത്തി. അതേസമയം ജൂണ്‍ 1 മുതല്‍ ദിവസേന 200 നോണ്‍ എ.സി. ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകുമെന്ന്  റയില്‍വേ മന്ത്രി അറിയിച്ചു. 

നാലാംഘട്ട ലോക്ഡൗണിലേക്ക് കടന്നിട്ടും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. വിവിധ സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കനുസരിച്ച് ആറായിരത്തിലധികം പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. 38.7% പേർ രോഗമുക്തരായി. നിലവിൽ ചികിൽസയിലുള്ള അറുപതിനായിരത്തിനടുത്ത് രോഗികളിൽ 2.9% പേർ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.

രാജ്യാന്തരതലത്തിൽ ഒരു ലക്ഷം പേരിൽ 4.1 പേർ വൈറസ് ബാധയേറ്റ് മരിക്കുമ്പോൾ ഇന്ത്യയിലിത് 0.2 ആണ്. മഹാരാഷ്ട്രയിൽ 37,136 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണം 1,325 ആയി. ഗുജറാത്തിലും തമിഴ്നാട്ടിലും കോവിഡ് ബാധിതരുടെയെണ്ണം പന്ത്രണ്ടായിരം കടന്നു. 

500 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഡൽഹിയിൽ രോഗബാധിതരുടെയെണ്ണം 10,554 ആയി. 24 മണിക്കൂറിനിടെ രാജസ്ഥാനിൽ 338 പേർക്കും മധ്യപ്രദേശിൽ 229 പേർക്കും യുപിയിൽ 323 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. പത്ത് സംസ്ഥാനങ്ങളിൽ നൂറിലധികം പേർക്ക് വൈറസ്ബാധ കണ്ടെത്തി. ഇതുവരെ 24,25, 742 സാംപിളുകൾ പരിശോധിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...