കൂട്ടത്തോടെ പുറത്തിറങ്ങി ജനങ്ങൾ; ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്ന് മുഖ്യമന്ത്രി

PTI02-04-2020_000174A
SHARE

കൂടുതൽ ഇളവുകളോടെ നാലംഘട്ട ലോക്ഡൗൺ പ്രാബല്യത്തിൽ വന്നതോടെ ഡൽഹിയിൽ ജനജീവിതം പഴയപടിയായി തുടങ്ങി. ബസുകളും ഓട്ടോകളും സർവീസ് ആരംഭിച്ചു. എന്നാൽ അന്തർസംസ്ഥാന ബസ് സർവീസ് തുടങ്ങുന്നതിൽ സംസ്ഥാന സർക്കാരുകൾ തമ്മിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ അതിഥി തൊഴിലാളികൾ ഇപ്പോഴും കാൽനടയായി വീടുകളിലേക്ക് മടങ്ങുകയാണ്.  

55 ദിവസത്തെ ലോക്ഡൗണിന് ശേഷം ഇളവുകൾ ലഭിച്ചതോടെ ഡൽഹിയിൽ  ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 40% വർധനവാണ് വാഹനങ്ങളുടെയെണ്ണത്തിലുണ്ടായത്. ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകൾ സർവീസ് ആരംഭിച്ചത് സാധാരണക്കാർക്ക് തുണയായി. 20 പേർക്ക് മാത്രമെ ഒരു സമയം ബസുകളിൽ യാത്ര ചെയ്യാനാകു. ഒരോ സർവീസിന് ശേഷവും ബസുകൾ അണുവിമുക്തമാക്കും.

ഓട്ടോയിൽ ഒരാൾക്കും കാറിൽ രണ്ട് പേർക്കും യാത്ര ചെയ്യാം. എന്നാൽ പലരും നിയമങ്ങൾ പാലിക്കുന്നില്ലെന്നും ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. പാസ് ഉള്ളവരെ മാത്രമെ യുപി പൊലീസ് നോയിഡയിൽ നിന്ന് ഡൽഹിയിലേക്ക് കടത്തിവിട്ടുള്ളു. ആനന്ദ് വിഹാർ ബസ് സ്റ്റേഷനിൽ നിന്ന് യുപിയിലേക്കും ബിഹാറിലേക്കും ബസുകളുണ്ടെന്ന വാർത്തയെ തുടർന്ന് നിരവധി അതിഥി തൊഴിലാളികൾ കൂട്ടമായി എത്തി. ആരും  ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ട്വീറ്റ് ചെയ്തു. 

MORE IN INDIA
SHOW MORE
Loading...
Loading...