പ്രിയങ്കയുടെ ആയിരം ബസുകൾക്ക് ഒടുവിൽ അനുമതി; കത്തയച്ച് യോഗി സർക്കാർ

yogi-priyanka-bus
SHARE

ഒടുവിൽ പ്രിയങ്കാ ഗാന്ധിയും കോൺഗ്രസും അതിഥി തൊഴിലാളികൾക്കായി ഒരുക്കിയ ആയിരം ബസുകൾക്ക് അനുമതി നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബസുകളുടെ നമ്പറുകൾ, ഡ്രൈവറുടെ പേര് എന്നീ വിവരങ്ങൾ വേഗം നൽകണമെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വത്തിന് യുപി സർക്കാർ കത്തുനൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.

ഇന്നലെ പ്രിയങ്കാ ഗാന്ധി പരസ്യമായി ബസുകൾക്ക് അനുമതി നൽകണമെന്ന് യോഗിയോട് സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചിരുന്നു. ഇതിൽ രാഷ്ട്രീയം കാണരുതെന്നും അതിഥി തൊഴിലാളികളെ സഹായിക്കാൻ തയാറാവണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു.

കോൺഗ്രസിന്റെ ആവശ്യം രാഷ്ട്രീയമായും ബിജെപിക്ക് പ്രതിസന്ധി തീർത്തിരുന്നു. ഒരു ദിവസത്തിന് ശേഷമാണ് കോൺഗ്രസ് ഒരുക്കിയ ബസുകൾക്ക് യോഗി സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഉത്തർപ്രദേശിൽ നിന്നും രാജസ്ഥാനിലെ വിവിധ ജില്ലകളിലേക്കാണ് ആദ്യഘട്ടത്തില്‍ കോൺഗ്രസ് ബസുകൾ ഒരുക്കിയിരിക്കുന്നത്. അതിഥി െതാഴിലാളികളുടെ ശബ്ദമായി കോൺഗ്രസും രാഹുലും പ്രിയങ്കയും രംഗത്തെത്തിയിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...