24 മണിക്കൂറിൽ 5,242 രോഗികൾ; ഏറുന്ന ആശങ്ക

india-covid
SHARE

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂവായിരം കടന്നു. 24 മണിക്കൂറിനിടെ 5,242 പേരാണ് രോഗികളായത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രോഗികളുടെ എണ്ണം ഒരുലക്ഷത്തിലേയ്ക്ക് അടുക്കുന്ന സാഹചര്യത്തില്‍ െഎസിഎംആര്‍ രോഗനിര്‍ണയ പരിശോധന മാര്‍നിര്‍ദേശം പരിഷ്ക്കരിച്ചു. വാര്‍ഡ് തലംവരെ സോണുകള്‍ തിരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു. 

ഇളവുകളോടെ നാലാംഘട്ട ലോക്ഡൗണിലേയ്ക്ക് കടക്കുമ്പോഴാണ് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ പുറത്തുവരുന്നത്. 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 5,242 പേര്‍ക്ക്. 157 മരണം. ആകെ മരണസംഖ്യ 3029. രോഗം സ്ഥിരീകരിച്ചത് 96,169 പേര്‍ക്ക്. രാജ്യത്തെ 33.5 ശതമാനം രോഗികളും മഹാരാഷ്ട്രയില്‍. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് ഇപ്പോള്‍ 23 ദിവസം കൂടുമ്പോള്‍. 36,823 പേര്‍ക്ക് രോഗം മാറി. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും പ്രവാസികളുടെയും അതിഥി തൊഴിലാളികളുടെ മടക്കവും കണക്കിലെടുത്താണ് രോഗനിര്‍ണയ പരിശോധന വ്യാപനകമാക്കാന്‍ പുതിയ മാര്‍ഗരേഖ ICMR പുറത്തിറക്കിയത്. ആര്‍ടി പിസിആര്‍ പരിശോധനയാണ് നടത്തേണ്ടത്. കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും പരിശോധന വേണം. 

പനിയും ചുമയുമായി ആശുപത്രിയില്‍ ചികില്‍സതേടുന്നവര്‍, കണ്ടെയ്‍ന്‍മെന്‍റ് സോണുകളില്‍ സേവനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരുടെ സാംപിള്‍ പരിശോധിക്കണം. പ്രവാസികളെയും അതിഥി തൊഴിലാളികളെയും പനിയോ, ചുമയോ ഉണ്ടെങ്കില്‍ പരിശോധിക്കണം.  ജില്ലകള്‍, കോര്‍പ്പറേഷനുകള്‍, വാര്‍ഡുകള്‍ എന്നിവ അടിസ്ഥാനമാക്കി സോണുകള്‍ തിരിക്കാമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി പ്രീതി സുദന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. രോഗികളുടെ എണ്ണം, രോഗം ഇരട്ടിക്കുന്നതിന്‍റെ തോത്, മരണനിരക്ക് എന്നിവ മാനദണ്ഡമാക്കണം. 

200 അധികം കേസുകള്‍, 14 ദിവസത്തിനുള്ളില്‍ രോഗം ഇരട്ടിക്കുക, 6 ശതമാനത്തിലധികം മരണനിരക്ക് എന്നിവ അതീവ ഗുരുതര സാഹചര്യമായി കണക്കാക്കണം. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ പ്രവേശന വ്യവസ്ഥകള്‍ കര്‍ശനമാക്കണം. കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ക്ക് സമീപമുള്ള പ്രദേശം ബഫര്‍ സോണായി തിരിച്ച് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്തണമെന്നും കത്തില്‍ പറയുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...