നാലാംഘട്ടത്തിലും കുതിച്ചുയർന്ന് കോവിഡ്; രാജ്യത്ത് ഒഴിയാത്ത ആശങ്ക

covid-wb
SHARE

നാലാംഘട്ട ലോക്ഡൗണിലേക്ക് കടക്കുമ്പോൾ രാജ്യത്ത് തൊണ്ണൂറായിരത്തിലധികം കോവിഡ് കേസുകൾ. ഇതുവരെ 90,927 പേർക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു. മരണം 2,872 ആയി. മഹാരാഷ്ട്രയിൽ രോഗികളുടെയെണ്ണം  മുപ്പത്തിമൂവായിരം കടന്നു. 24 മണിക്കൂറിനിടെ ഗുജറാത്തിൽ 391 പേർക്കും തമിഴ്നാട്ടിൽ 639 പേർക്കും പുതുതായി വൈറസ്ബാധ കണ്ടെത്തി. 

54 ദിവസത്തെ ലോക്ഡൗൺ പിന്നിടുമ്പോഴും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കനുസരിച്ച് അയ്യായിരത്തിനടുത്ത് പേർക്ക് ഇന്നലെ വൈറസ്ബാധ കണ്ടെത്തി.

മഹാരാഷ്ട്രയിൽ 33,053 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണം 1,198 ആയി. ഗുജറാത്തിലും തമിഴ്നാട്ടിലും പതിനൊന്നായിരത്തിലധികം കോവിഡ് ബാധിതരുണ്ട്. ഇതിൽ ഭൂരിഭാഗവും അഹമ്മദാബാദിലും ചെന്നൈയിലുമാണ്. 

24 മണിക്കൂറിനിടെ 422 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഡൽഹിയിൽ വൈറസ് ബാധിതരുടെയെണ്ണം 9,755 ആയി. രാജസ്ഥാനിൽ 242 പേർക്കും യുപിയിൽ 206 പേർക്കും പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 34,109 പേർ 

രോഗമുക്തരായി. രാഷ്ട്രപതി ഭവനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസിപിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 8 പൊലീസുകാരെ ക്വാറന്റീൻ ചെയ്തു. ഡൽഹി ഹിന്ദു റാവു ആശുപത്രിയിലെ ആറ് ജീവനക്കാർക്ക് വൈറസ്ബാധ കണ്ടെത്തി. 

MORE IN INDIA
SHOW MORE
Loading...
Loading...