ട്രെയിൻ സർവീസുകൾ കൂടും; അനുമതി ലഭിക്കാത്തവർക്ക് ടിക്കറ്റ് തുക തിരികെ

train-wb
SHARE

കൂടുതൽ ട്രെയിൻ സർവീസുകൾ ഉടൻ തുടങ്ങാനൊരുങ്ങി റെയിൽവേ. വെയ്റ്റിങ് ലിസ്റ്റ് സംവിധാനവും പുന:സ്ഥാപിക്കും. കോവിഡ് ലക്ഷണങ്ങൾ മൂലംസ്റ്റേഷനുകളിൽ യാത്രാനുമതി ലഭിക്കാത്തവർക്ക് ടിക്കറ്റ് തുക മടക്കി നൽകുമെന്ന് റെയിൽവേ അറിയിച്ചു.  

രാജധാനി മാതൃകയിൽ പ്രത്യേക സർവീസ് നടത്തിയാണ് റെയിൽവേ ട്രെയിൻ ഗതാഗതം പുന:രാരംഭിച്ചത്. തിരുവനന്തപുരമടക്കം 15 ഇടങ്ങളിലേയ്ക്കാണ് ഇപ്പോൾ ട്രെയിനുകളുള്ളത്. കൂടുതൽ ഇടങ്ങളിലേയ്ക്ക് ട്രെയിനുകൾ ഏർപ്പെടുത്തും. മേയ് 22 മുതലുള്ള ട്രെയിനുകൾക്ക് വെയ്റ്റിങ് ലിസ്റ്റ് 

സംവിധാനവുമുണ്ടാകും. തേർഡ് എസി 100, സെക്കൻഡ് എസി 50, സ്ലീപ്പർ 200, ചെയർകാർ 100, ഫസ്റ്റ് എസി 20 എന്ന നിലയിലാകും ലിസ്റ്റ്. മുതിർന്ന പൗരന്മാർ യാത്ര ഒഴിവാക്കണം എന്നതാണ് റെയിൽവേയുടെ നിലപാട്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള യാത്രാ ഇളവ് പുന:രാരംഭിക്കാൻ 

തീരുമാനമായില്ല. സ്റ്റേഷനിലെ പരിശോധനയിൽ കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതുമൂലം യാത്രാ അനുമതി ലഭിക്കാത്തവർക്ക് 10 ദിവസത്തിനകം ടിക്കറ്റ് തുക മടക്കി നൽകും.  കൂടെയുള്ളവർക്ക് ഒരേടിക്കറ്റാണെങ്കിലുംരോഗലക്ഷണങ്ങളില്ലെങ്കിൽ യാത്ര ചെയ്യാം. യാത്രാ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവരുടെയും ടിക്കറ്റ് തുക മടക്കി നൽകും

MORE IN INDIA
SHOW MORE
Loading...
Loading...