നഴ്സുമാരെ എത്തിക്കാന്‍ പ്രത്യേക ട്രെയിൻ; ഡല്‍ഹിയില്‍ നീക്കം സജീവമാക്കി കേരളം

nurse
SHARE

ഡൽഹിയിൽ കുടുങ്ങിയ ഗർഭിണികൾ അടക്കമുള്ള മലയാളി നഴ്സുമാരെ തിരികെ എത്തിക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ സജീവമാക്കി. കേന്ദ്ര സർക്കാരുമായും ഡൽഹി സർക്കാരുമായും കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സഞ്ജയ്‌ ഗാർഗ് ചർച്ച നടത്തി. മനോരമ ന്യൂസ്‌ വാർത്തയെ തുടർന്നാണ് സർക്കാർ ഇടപെടൽ. അതേസമയം രക്ഷാ ദൗത്യത്തിന്റെ ഭാഗമായി 211 യാത്രക്കാരുമായി മാലദ്വീപിൽ നിന്ന് രണ്ടാം കപ്പൽ ഇന്ന് കൊച്ചിയിലേക്ക് പുറപ്പെടും.

  ജോലി നഷ്ടപ്പെട്ട് മൂന്ന് ഗർഭിണികളടക്കം 30 മലയാളി നഴ്സുമാർ  ഡൽഹിയിൽ  ദുരിതമനുഭവിക്കുന്ന വാർത്ത മനോരമ ന്യൂസ്‌ പരമ്പരയാണ് പുറത്തു കൊണ്ട് വന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ട സംസ്ഥാന സർക്കാർ ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊർജിതമാക്കി. ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് വരുന്ന പ്രത്യേക ട്രെയിനിൽ നഴ്സുമാരെ കൊണ്ടുവരുന്നതിനുള്ള  സാധ്യതയാണ് പരിശോധിക്കുന്നത്. 

കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സഞ്ജയ്‌ ഗാർഗ് കേന്ദ്ര സർക്കാരുമായും ഡൽഹി സർക്കാരുമായും ചർച്ച നടത്തി. മുഖ്യ പരിഗണന വിദ്യാർത്ഥികൾക്കാണെങ്കിലും പ്രത്യേക ട്രെയിനിൽ അധിക കോച്ചുകൾ ഘടിപ്പിച്ചാൽ നഴ്സുമാരെയും നാട്ടിലെത്തിക്കാമെന്നാണ് സർക്കാരിന്റെ കണക്ക് കൂട്ടൽ.

രക്ഷാ ദൗത്യത്തിന്റെ ഭാഗമായി മാലദ്വീപിൽ നിന്ന് പുറപ്പെടുന്ന രണ്ടാമത്തെ  കപ്പൽ ചൊവ്വാഴ്ച കൊച്ചിയിലെത്തും. നാവികസേന  INS മഗറിൽ 211 യാത്രക്കാരാണുള്ളത്. വന്ദേ ഭരത് മിഷന്റെ ഭാഗമായി സിംഗപ്പൂരിൽ നിന്നും ലണ്ടനിൽ നിന്നും പ്രവാസികളുമായി എയർ ഇന്ത്യ വിമാനം മുംബൈയിലെത്തി. സാൻഫ്രാൻസിസ്‌കോയിൽ നിന്നുള്ള ആദ്യ വിമാനവും പുറപ്പെട്ടു.

MORE IN INDIA
SHOW MORE
Loading...
Loading...