കോവിഡിൽ ക്ഷേത്രം അടച്ചു; അറവാന്റെ മാംഗല്യം മുടങ്ങി; പിന്നിലെ കഥ..

temple
SHARE

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവരുടെ രാജ്യത്തെ പ്രധാന ഉല്‍സവമായ തമിഴ്നാട് വിഴുപുരത്തെ കൂവാഗം കൂത്താണ്ടം ക്ഷേത്രത്തിലെ  ചിത്രപൗര്‍ണമി ഉല്‍സവം ഇത്തവണ മുടങ്ങി. കോവിഡിനെ തുടര്‍ന്ന് ക്ഷേത്രം അടച്ചതോടെയാണ് ക്ഷേത്ര പ്രതിഷ്ഠയായ കരൂവാണ്ടനെ വരിക്കുന്ന ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്റെ വാര്‍ഷിക ചടങ്ങ് മുടങ്ങിയത്

കൂവാണ്ടം ചിത്ര പൗര്‍ണമിയിലെ ട്രാന്‍സ് ജന്‍ഡറുടെ  കഴുത്തില്‍ താലി കെട്ടുന്നത്. ഒരു രാവ് മാത്രം നീളുന്ന ദാമ്പത്യം. കൂട്ടും കുടുംബവും നിഷേധിക്കപെട്ട ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം വേദനകളെല്ലാം മറയ്ക്കുന്നത് ചിത്രപൗര‌‍്ണമി നാളില്‍ കൂത്താവാണ്ടവര്‍ കോവിലിലെ  പ്രതിഷ്ഠയായ അറവാനു  താലികെട്ടിയാണ്. കോവിഡിനു പിടിയില്‍ ഇത്തവണ അറവാന് മംഗല്യമുണ്ടായില്ല. ക്ഷേത്രം അടച്ചതിനാല്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗഗത്തിന്റെ വാര്‍ഷിക ആചാരം നിലച്ചു . എത്തിപെട്ട ചുരുക്കും ചില ട്രാന്‍സ് ജെന്‍ഡറുകള്‍ ക്ഷേത്രത്തിനു പുറത്തെ  റോഡില്‍ പാട്ടും ഡാന്‍സുമായി  കൂത്താണ്ടവരുടെ സാങ്കല്‍പിക വധുവായി

കുരുക്ഷേത്ര യുദ്ധകഥകളിലാണ് ഈ ട്രാന്‍സ് ജന്‍ഡറുടെ സാങ്കല്‍പിക വിവാഹത്തിന്റെ വിശ്വാസ കാതല്‍. യുദ്ധത്തിനിറങ്ങുന്നതിനു  മുമ്പായി അര്‍ജുന പുത്രനായ അറവാനു വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹം. മരിക്കാന്‍ പോകുന്നവനെ വരിക്കാന്‍ ആരും തയാറായില്ല. ഒടുവില്‍ കൃഷ്ണന്‍ മോഹിനിയായെത്തി  ആഗ്രഹസഫലീകരണം നടത്തി. യുദ്ധത്തില്‍ കൂത്താണ്ടന്‍ കൊല്ലപെട്ടു. ആരും വിവാഹം കഴിക്കാനില്ലാതിരുന്ന അറവാനു പത്നിമാരാവാനാണ് ആയിരക്കണക്കിനുപേര്‍  വിഴുപുരത്തെ കൂവാണ്ടത്തെ കോവില്‍ എത്തുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...