നഗരസഭ, കോര്‍പ്പറേഷന്‍ പരിധിക്ക് പുറത്തുള്ള കടകൾ തുറക്കാം; ഹോട്ട്സ്പോട്ടുകളിൽ ബാധകമല്ല

lock-down
SHARE

ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. നഗരസഭ, കോര്‍പ്പറേഷന്‍ പരിധിക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉപാധിളോടെ അനുമതി. ഷോപ്പ് ആന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്ത കടകള്‍ക്കാണ് ഇളവ്.  നഗരപ്രദേശങ്ങളില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ക്കകത്ത് പ്രവര്‍ത്തിക്കുന്ന കടകള്‍ക്കും ഒറ്റക്ക് പ്രവര്‍ത്തിക്കുന്ന കടകള്‍ക്കും തുറക്കാം. നഗരങ്ങളിലായാലും ഗ്രാമങ്ങളിലായാലും ഹോട്ട്സ്പോട്ടുകള്‍ക്കും റെഡ്സോണുകള്‍ക്കും ഇളവുകള്‍ ബാധകമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

ഗ്രാമങ്ങളിലെ 90 ശതമാനത്തോളം കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കുന്ന ഇളവുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയും പ്രഖ്യാപിച്ചത്. ഷോപ്പ് ആന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്ത സാധനങ്ങള്‍ വില്‍ക്കുന്ന എല്ലാ കടകളും ഉള്‍പ്പെടും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്നവയ്ക്ക് പുറമെ ജ്വല്ലറികള്‍, ഇലക്ട്രോണിക് ഉപകരങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങിയവ തുറക്കാം. അതേസമയം ബാര്‍ബര്‍ ഷോപ്പുകള്‍, റസ്റ്ററന്‍റുകള്‍ തുടങ്ങിയ സേവനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഇളവ് ലഭിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. നഗരങ്ങളില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ക്കകത്ത് പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് തുറക്കാം. പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് പുറത്ത് ഒറ്റപ്പെട്ട് പ്രവര്‍ത്തിക്കുന്ന കടകള്‍ക്കും തുറക്കാം.  ഇളവുകള്‍ക്ക് മൂന്ന് ഉപാധികളാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. 1. വ്യാപിരികളും സാധനം വങ്ങാനെത്തുന്നവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. 2. സാമൂഹിക അകലം പാലിക്കണം. 3. കടകളില്‍ അമ്പത് ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളു.  ഓണ്‍ലൈന്‍ വ്യാപരം അവശ്യവസ്തുക്കളില്‍ മാത്രമായി തുടരും. മദ്യ വില്‍പനയ്ക്കുള്ള വിലക്കില്‍ മാറ്റമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങി. കേന്ദ്രം അനുവദിച്ച ഇളവുകള്‍ ഉടന്‍ നടപ്പാക്കില്ലെന്ന് ഡല്‍ഹി, അസം സര്‍ക്കാരുകള്‍ അറിയിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...