‘ഞങ്ങൾക്ക് ഗുജറാത്ത് മോഡൽ വേണ്ട, കേരള മോഡൽ മതി’; കേന്ദ്രത്തോട് രാമചന്ദ്ര ഗുഹ

kerala-model-ramachandra-guha
SHARE

‘ഞങ്ങള്‍ക്ക് ഗുജറാത്ത് മോഡല്‍ വേണ്ട, കേരള മോഡല്‍ മതി..’ ചരിത്രകാരൻ രാമചന്ദ്ര ഗുഹ എൻഡിടിവിക്ക് വേണ്ടി എഴുതിയ ലേഖനം അവസാനിക്കുന്നത് ഈ വാചകത്തോടെയാണ്. കോവിഡ് പ്രതിരോധത്തിൽ കേരളം കാണിക്കുന്ന മഹാമാതൃക കൂടി എടുത്തു പറയുന്നതാണ് അദ്ദേഹത്തിന്റെ ലേഖനം. തിരഞ്ഞെടുപ്പ് സമയത്ത് ഏറെ ചർച്ചയായ ഗുജറാത്ത് മോഡലും കോവിഡ് പ്രതിരോധത്തിലടക്കം കേരളം കാണിക്കുന്ന മാതൃകയും അദ്ദേഹം തുറന്നെഴുതുന്നു.

1970ൽ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് സ്റ്റഡീസിലെ സാമ്പത്തിക വിദഗ്ധർ കേരള മോഡലിനെ കുറിച്ച് വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദശാബ്ദത്തിന്റെ ഒടുവില്‍ നരേന്ദ്ര മോദിയാണ് ഗുജറാത്ത് മോഡലിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്. എന്നാൽ അതിന് കൃത്യമായ നിർവചനം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ജനസംഖ്യാ സൂചികകളിലും സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ വിദ്യാഭ്യാസ രംഗത്തടക്കം ഉണ്ടാക്കിയ വലിയ നേട്ടം കേരളത്തിന്റെ മാതൃകയാണ്. അതേസമയം സ്വകാര്യ മൂലധനമായി കിട്ടിയ പ്രാമുഖ്യമാണ് ഗുജറാത്ത് മോഡലിന്റെ പ്രത്യേകത. ഇതുവഴിയാണ് വന്‍കിട വ്യവസായികളുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറയുന്നു.

ശാസ്ത്രം, സുതാര്യത, വികേന്ദ്രീകരണം, സാമൂഹിക സമത്വം എന്നിവയില്‍ അധിഷ്ഠിതമാണ് കേരള മോഡല്‍. ഇതാണ് കേരളമോഡലിന്റെ നാലു തൂണുകള്‍. മറുവശത്ത് ഗുജറാത്ത് മോഡലിന്റെ നാലു തൂണുകള്‍ എന്ന് പറയുന്നത്, അന്ധവിശ്വാസവും, രഹസ്യാത്മഗതയും കേന്ദ്രീകരണവും വര്‍ഗീയതയുമാണ്. രാമചന്ദ്ര ഗുഹ കുറിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...