വിളക്ക് തെളിയിച്ചു; പിന്നെ ആകാശത്തേക്ക് വെടിവെച്ചു; വിവാദം; മാപ്പ്; വിഡിയോ

bjp-leader-gun-shot
SHARE

ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം പ്രകാരം ഐക്യദീപം തെളിയിച്ച ശേഷം ആകാശത്തേക്ക് വെടിവെച്ച് ബിജെപി വനിതാ നേതാവ്. ഉത്തര്‍പ്രദേശിലെ ബല്‍റാംപുരിലെ ബിജെപി വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് മഞ്ജു തിവാരിയാണ് ആകാശത്തേക്ക് വെടിവെച്ച് വിവാദത്തിലായത്. ഇൗ വിഡിയോ ഇവർ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.

‘ദീപങ്ങള്‍ തെളിയിക്കുന്നതിലൂടെ കൊറോണ വൈറസ് പോകുന്നു’ എന്ന് കുറിച്ചാണ് വിഡിയോ പങ്കിട്ടത്. എന്നാൽ വിഡിയോ വൈറലായതോടെ പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെ മാപ്പു പറഞ്ഞ് നേതാവ് രംഗത്തെത്തി. ഇന്നലെ രാത്രി ദീപാവലിക്ക് സമാനമായ പ്രതീതി ഉണ്ടായെന്നും അതിന്റെ സന്തോഷത്തിൽ ആകാശത്തേക്ക് വെടിവെച്ചതാണെന്നും തന്റെ തെറ്റ് മനസിലാക്കുന്നതായും മഞ്ജു പറയുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...