യമുനാ നദിക്ക് പുതിയ മുഖം; നീലിമയും ചെറുപ്പവും തിരിച്ചുപിടിച്ചു: ഊഷ്മളക്കാഴ്ച

yamuna-river-on-lockdown
SHARE

'നിങ്ങൾ ചെയ്തില്ലെങ്കിൽ അതിന്  ഞാൻ തന്നെ മുന്നിട്ടിറങ്ങും' എന്നാകാം പ്രകൃതിയുടെ നിലപാട്. കോവിഡ് രോഗവ്യാപനം മുൻനിർത്തി ജനങ്ങൾ വീടുകളിലേക്ക് ചുരുങ്ങി. ഇതോടെ പ്രകൃതി അവളുടെ ചെറുപ്പവും ആരോഗ്യവും തിരിച്ചു പിടിക്കുകയാണ്. തന്റെ ആകാര സൗന്ദര്യം കാട്ടി ഹിമാലയം  ജലന്ധർ നിവാസികളെ  ഞെട്ടിച്ചത് വാർത്തയായിരുന്നു. അതിനു പിന്നാലെയാണ് യമുനയുടെ തീരങ്ങളിൽ നിന്ന് ഈ സന്തോഷ വാർത്ത എത്തുന്നത്.

ഒരു ഘട്ടത്തിൽ അഴുക്കുചാൽ എന്നുപോലും സംബോധന ചെയ്ത യമുനക്കും പുതിയമുഖം.  ആകാശനീല നദിയിൽ അതുപോലെ പ്രതിഫലിച്ചു. ഇത്തരം ഒരുകാഴ്ച ഇനി കാണുക അസാധ്യം എന്നാണ് എല്ലാവരും കരുതിയിരുന്നത്.

വിഷപ്പുകയും അഴുക്കും പുറംതള്ളിയ ഫാക്ടറികൾക്കു താൽക്കാലിക താഴ് വീണതോടെയാണ് ഇവയുടെ അരികുപറ്റിക്കിടന്ന് മാലിന്യവാഹിനിയായ യമുനക്കു ചെറുപ്പം തിരിച്ചു കിട്ടിയത്.

പല സർക്കാരുകളുടെതായി  കോടികളുടെ പല പദ്ധതികൾ നദിയിൽ ഒഴുകിപ്പോയി. പക്ഷെ ഈ തെളിച്ചം മാത്രം കണ്ടില്ല. ഇതൊരു അവസരമായി കണ്ടു നദിയിലെ മലീകരണ തോത് അളക്കുകയും ഭാവിയിൽ വ്യാവസായിക മാലിന്യങ്ങൾ പുറംതള്ളുന്നവർക്കെതിരെ ഏർപ്പെടുത്തേണ്ട നടപടികൾക്ക്  ഒരു വ്യക്തമായ പ്ലാൻ തയാറാക്കാനും തയാറാകണമെന്നാണ് വിദഗ്ധരുടെ നിലപാട്.

MORE IN INDIA
SHOW MORE
Loading...
Loading...