വാറ്റ് നിർമാണത്തിനിടെ പിടിയിലായ തൃപ്‍തി ദേശായി; സത്യം ഇതാണ്

trupti-desai-01
SHARE

രാജ്യത്ത് കോവിഡ് 19 വ്യാപനത്തെതുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനെക്കുറിച്ചുള്ള വ്യാജ സന്ദേശങ്ങൾക്ക് ഒട്ടുംതന്നെ കുറവില്ല. ലോക്ഡൗൺ വേളയിൽ മദ്യം വാങ്ങാൻ ശ്രമിച്ചതിന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ പൂണെ പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ.

വ്യാജ വാറ്റിനിടെയാണ് തൃപ്തി പിടിയിലായതെന്നും  പ്രചാരമുണ്ട് . 1.30 മിനുറ്റ് ദൈർഘ്യമുള്ള വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് . വനിതാ പൊലീസിന്റെ സഹായത്തോടെ തൃപ്തിയെ പൊലീസ് വാഹനത്തിൽ കയറ്റുന്നതാണ്  ദൃശ്യങ്ങളിൽ. ലോക്ഡൗണിൽ മദ്യം വാങ്ങുന്നതിനിടെ തൃപ്തി ദേശായിയെ പോലീസ് അറസ്റ്റ് ചെയ്തു എന്നുള്ള ട്വീറ്റുകളും പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ദേവേന്ദ്ര ഫട്നാവിസ് നടത്തിയ മഹാജനദേശ് യാത്രയിലെ റോഡ് ഷോയിൽ, മഹാരാഷ്ട്രയിലെ സമ്പൂർണ മദ്യനിരോധനം ആവശ്യപ്പെട്ട് പ്രതിഷേധിച്ച തൃപ്തി ദേശായി ഉൾപ്പെടെയുള്ള സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാലി മദ്യകുപ്പികൾ കഴുത്തിൽ മാല ഉണ്ടാക്കി നൽകുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നായിരുന്നു അന്ന് പൊലീസ് ഇവരെ  കസ്റ്റഡിയിലെടുത്തത്

MORE IN INDIA
SHOW MORE
Loading...
Loading...