മനുഷ്യത്വമാണ് വലുത്; രോഗികളെ കടത്തി വിടണം; അതിർത്തി വിഷയത്തിൽ സിദ്ധരാമയ്യ

siddaramaiah-on-kerala-karanataka-border-issues
SHARE

കോവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ കർണാടക അതിർത്തി അടിച്ച വിഷയത്തിൽ നിലപാട് വ്യക്തമാക്കി കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായി സിദ്ധരാമയ്യ. മനുഷ്യത്വമാണ് വലുതെന്നും കാസർകോട്​-മംഗലാപുരം പാതയിൽ അത്യാവശ്യ യാത്രികരെ കടത്തിവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. െകാറോണക്കെതിരായ നമ്മുടെ പോരാട്ടം ജാതിക്കും മതത്തിനും അതിർത്തികൾക്കും അതീതമാണെന്നും സിദ്ധരാമയ്യ തന്റെ ട്വീറ്റിൽ കുറിച്ചു.

അതേസമയം കേരളത്തില്‍നിന്ന് വരുന്നവരെ അതിര്‍ത്തിയില്‍ തടയണമെന്ന് സിദ്ധരാമയ്യ മൈസൂര്‍ ഡെപ്യൂട്ടി കമീഷണറോട് ഫോണില്‍ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിദ്ധരാമയ്യക്കെതിരെ പലരും രംഗത്തെതി. നിലമ്പൂർ എംഎൽഎ പിവി അന്‍വർ സിദ്ധരാമയ്യക്കെതിരെ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു. 

കർണാടക അതിർത്തികൾ അടച്ചിടണമെന്നും മലയാളികളെ കടത്തിവിടരുതെന്നും സിദ്ധരാമയ്യ പറഞ്ഞതായി ചില കേന്ദ്രങ്ങൾ വ്യാജപ്രചരണം അഴിച്ചുവിടുന്നതായി കോൺഗ്രസ് ആരോപിച്ചു​. കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, ടി. സിദ്ധീഖ് തുടങ്ങിയവർ  സിദ്ധരാമയ്യക്കെതിരായ വ്യാജ വാർത്തക്കെതിരെ രംഗത്തെത്തി.

MORE IN INDIA
SHOW MORE
Loading...
Loading...