ലോക് ‍ഡൗണിലും ഹാപ്പിയായി ‍ഡൽഹി; ശുദ്ധവായു ശ്വസിച്ച് നഗരങ്ങൾ

delhi-air
SHARE

ലോക്ക് ഡൗണിനെ തുടർന്ന് ശുദ്ധവായു ശ്വസിച്ച് രാജ്യത്തെ പ്രമുഖ നഗരങ്ങൾ. രാജ്യത്ത്  അന്തരീക്ഷ മലിനീകരണം ഏറ്റവും മോശം നിലയിലായിരുന്ന ഡൽഹി ഉൾപ്പെടെ 88 നഗരങ്ങളിലാണ് വായു മലിനീകരണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 

കഴിഞ്ഞ ഒരു മാസം മുൻപ് വരെ ശുദ്ധ വായുവിനെയായി ഓക്സിജൻ പാർലർ വരെ സ്ഥാപിച്ച അനുഭവമാണ് രാജ്യതലസ്ഥാനത്തിനു പറയാനുണ്ടായിരുന്നത്. എന്നാൽ ലോക്ക് ഡൗൺ ഡൽഹിയുടെ അന്തരീക്ഷത്തെ മാറ്റി മറിച്ചു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ 103ൽ  23 നഗരങ്ങളിൽ വായു നിലവാരം നല്ല നിലയിലും 65 നഗരങ്ങളിൽ തൃപ്തികരമായ നിലയിലുമാണ്. യുപി യിലെ ബുലന്ദ്ഷഹാറും ഗുവാഹതിയും മാത്രമാണ് മോശം സ്ഥിതിയിൽ തുടരുന്നത്.  

രാജ്യത്തെ 130 കോടി ജനങ്ങൾ  വീട്ടിലിരിക്കുന്ന അവസ്ഥയും വാഹനങ്ങൾ ഓടാത്തതും ഫാക്ടറികൾ പ്രവർത്തിപ്പിക്കാത്തതുമാണ് ഇത്തരമൊരവസ്ഥയ്ക്ക് സഹായകരമായത്. അന്തരീക്ഷത്തിലെ സൂക്ഷ്മമായ പൊടിപടലത്തിന്റെ അളവാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അളക്കുന്നത്. അഹമ്മദാബാദ്, പുണെ നഗരങ്ങളിൽ ഇതിന്റെ അളവ് 30 ശതമാനമായി കുറഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖമുണ്ടാക്കുന്ന നൈട്രജൻ ഓക്‌സൈഡിന്റെ അളവിലും കുറവുണ്ടായിട്ടുണ്ട്. ഉത്തരേന്ത്യയിൽ മഴ ലഭിച്ചതും അന്തരീക്ഷ മലിനീകരണം കുറയാൻ കാരണമായി. 

MORE IN INDIA
SHOW MORE
Loading...
Loading...