അണുനാശിനി സ്പ്രേ ചെയ്യുന്ന ടണൽ; വ്യത്യസ്ത ആശയവുമായി തിരുപ്പൂര്‍ സ്വദേശി

covid-tunnel
SHARE

ആളുകളെ അണുവിമുക്തരാക്കാന്‍ വ്യത്യസ്ത മാര്‍ഗമൊരുക്കി  രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടുകയാണ് തമിഴ്നാട് തിരുപ്പൂരിലെ യുവാവ്. അണുനാശിനി സ്പ്രേ ചെയ്യുന്ന ടണലാണ് യുവാവ്  വികസപ്പിച്ചത്. വിവേചനരഹിതമായി ആളുകളുടെമേല്‍ക്കു അണുനാശിനി തളിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

റോഡും  വന്‍കിട ഫ്ലാറ്റ് സമുച്ചയങ്ങളും ഇങ്ങിനെ അണുവിമുക്തമാക്കാം.  ചന്തകളിലും പലചരക്കുകടയിലും അടുത്തടുത്ത് നില്‍ക്കുന്നവര്‍  പുഞ്ചിരിക്കൊപ്പം രോഗം കൂടി തരുന്നില്ലെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക.  ചുറ്റിലും കോവിഡ് വാര്‍ത്തകള്‍ നിറഞ്ഞപ്പോള്‍  തിരുപ്പൂരുകാരന്‍ വെങ്കിടേഷനെന്നയാളുടെ തലയില്‍   ബള്‍ബ് മിന്നി. ജലശുദ്ധീകരണ സംവിധാനങ്ങളിലുപയോഗിക്കുന്ന നോസിലുകള്‍ പ്രത്യേക രീതിയില്‍ ഘടിപ്പിച്ച്  ആളുകളെ അണുവിമുക്തമാക്കാന്‍ യന്ത്രമുണ്ടാക്കി.യന്ത്രത്തിനകത്ത് മഞ്ഞുപോല അണുനാശിനി സ്പ്രേ ചെയ്യും.ഇതിനകത്തുകൂടി ആളുകള്‍ നടന്നുപോകണം. സംഗതി സിംപിളും പവര്‍ഫുളുമാണെന്ന് ജില്ലാ കലക്ടര്‌‍ കെ. വിജയകാര്‍ത്തികേയന്‍ സാക്ഷ്യപത്രം നല്‍കുക കൂടി ചെയ്തതോടെ ജനത്തിരക്കേറിയ തേനാംപാളയം കര്‍ഷക ചന്തയില്‍ യന്ത്രം സ്ഥാപിച്ചു.

ചന്തയിലേക്കു കടക്കുമ്പോഴും തിരികെ ഇറങ്ങുമ്പോഴും ടണലില്‍ കുളിക്കണം. കോവിഡ് ഭയത്തിലാണ്ടുപോയ ജനങ്ങളാവട്ടെ ടണല്‍ കടക്കുന്നതോടെ സുരക്ഷിതരായെന്ന മനസമാധാനത്തോടെയാണ് മാര്‍ക്കറ്റ് വിടുന്നത്

MORE IN INDIA
SHOW MORE
Loading...
Loading...