വൈറലാകാൻ കോവിഡ് രോഗിയോടൊപ്പം നഴ്സുമാരുടെ ടിക് ടോക്ക്; പിന്നാലെ സംഭവിച്ചത്

tiktok
SHARE

ഏകാന്തതയകറ്റാന്‍  ടിക് ടോക്കില്‍ അഭയം തേടി യുവതിയായ കോവിഡ് രോഗി.. ചെന്നൈ അരിയല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവതിയുടെ ടിക് ടോക് മൂലം പക്ഷേ മൂന്നു പേര്‍ക്ക് ജോലി നഷ്ടമായി.

കോവിഡെന്ന ഭീകരനെക്കാള്‍ വലുതാണ് ഐസലേഷന്‍ വാര്‍ഡിലെ  ഏകാന്തവാസമെന്നാണ് ചെന്നൈയിലെ ഒരു രോഗികയുടെ നിലപാട് അരിയല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവതി ഒടുവില്‍ ആശ്വാസംകണ്ടെത്തിയതാവട്ടെ ടിക് ടോകിലും. വെളാച്ചേരിയിലെ മാളിലെ ജോലിക്കാരിയായ യുവതി നേരത്തെ തന്നെ ടിക് ടോകിലെ കൊച്ചു താരമാണ്.  ഏകാന്തത വല്ലാതെ വരിഞ്ഞുമുറുക്കിയപ്പോള്‍ കോവിഡിനെ കുറിച്ചായി പാട്ട്.

യുവതിയുടെ ഏകാന്തയ്ക്ക് അല്‍പം കുറവു വന്നപ്പോഴേക്കും മൂന്നു നഴ്സുമാര്‍ക്ക് ജോലി പോയി. പരിചരിക്കുന്നതിനിടെ മൂന്നുപേരും യുവതിക്കൊപ്പം ഒരു ടിക് ടോക് വീഡിയോ ചെയ്തു. വൈറലാകാനാണ് ഉദ്ദേശിച്ചതെങ്കിലും കയ്യില്‍ കിട്ടിയത് സസ്പെന്‍ഷന്‍ ഓഡറാണെന്നുമാത്രം.   രോഗിയായ യുവതിക്കൊപ്പം അടുത്തിടപഴകിയതിനാണ് നടപടി . തീര്‍ന്നില്ല രോഗിയുമായി സമ്പര്‍ക്കമുണ്ടായ മൂന്നുപേരെയും ക്വാറന്റീനിലാക്കി ഏകാന്തവാസത്തിനയച്ചു. ഇതോടെ ആശുപത്രിയിലെ മറ്റു ജീവനക്കാര്‍ യുവതിയെ മൈന്‍ഡ് ചെയ്യാതായി. എന്നാല്‍  ടിക് ടോക് വീഡിയോകളുടെ എണ്ണം കൂട്ടി ഈപ്രതിസന്ധിയെയും മറികടക്കാനുള്ള  ആവതു ശ്രമത്തിലാണ്. രോഗി

MORE IN INDIA
SHOW MORE
Loading...
Loading...