പെലീസുകാർക്കും വേണം ഇൻഷുറൻസ് പരിരക്ഷ; ആവശ്യവുമായി എംപിമാർ

policeinsurence-06
SHARE

കോവിഡ് നിയന്ത്രണ നടപടികൾക്കായി രാപകൽ ജോലിചെയ്യുന്ന പൊലീസുകാരെയും ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ ആവശ്യം ഉന്നയിച്ചു. ഇതിനായി പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും എംപിമാർ കത്തയച്ചു. 

ആരോഗ്യ പ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിക്കൊണ്ട് കഴിഞ്ഞയാഴ്ച ആണ് കേന്ദ്രസർക്കാർ അറിയിപ്പ് വന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ അവർക്കൊപ്പം സജീവമായി ജോലിചെയ്യുന്ന വിഭാഗമാണ്‌ പൊലീസുകാർ. കോവിഡ് പ്രതിരോധ പ്രവർത്തനം മുതൽ ലോക്ക്ഡൗണ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് വരെയുള്ള കാര്യങ്ങളിൽ ഇവരുടെ സേവനം രാപകൽ ഉപയോഗപ്പെടുത്തുന്നുണ്ട്. രോഗം ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിൽ പക്ഷെ ആവശ്യമായ മുൻകരുതൽ പോലും സ്വീകരിക്കാൻ കഴിയാതെ ആണ് ഇവരുടെ സേവനം. പുറമെ കത്തുന്ന വെയിലിൽ പൊതുവഴിയിൽ മണിക്കൂറുകൾ ഒരേ നിൽപ് നിന്നുള്ള ജോലിയും. ഈ സാഹചര്യത്തിൽ ആണ് പൊലീസുകരെയും ഇൻഷുറൻസ് പരിധിൽ കൊണ്ടുവരണമെന്ന ആവശ്യം എംപിമാർ ഉയർത്തിയത്. കഴിഞ്ഞ 28ന് അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവർ തുടങ്ങി, നാലു ദിവസത്തിനുള്ളിൽ കേരളത്തിൽ നിന്നുള്ള 19 എംപിമാരും നരേന്ദ്രമോദിക്കും നിർമല സീതാരമാനും കത്തയച്ചു. രാജ്യസഭയിലെ എംപിമാരായ എകെ ആന്റണി, ജോസ് കെ മാണി എന്നിവർ അടക്കമാണ് ഇത്. കേരള പോലീസ് അസോസിയേഷനിലെ യുഡിഎഫ് പക്ഷത്തിന്റെ അഭ്യർത്ഥന പ്രകാരമായിരുന്നു എംപിമാരുടെ ഇടപെടൽ. 

കോവിഡ് നിയന്ത്രണ നടപടികൾക്കായി രാപകൽ ജോലിചെയ്യുന്ന പൊലീസുകാരെയും ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ ആവശ്യം ഉന്നയിച്ചു. ഇതിനായി പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും എംപിമാർ കത്തയച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...