'മുഴുപ്പട്ടിണിയിലേക്കാണ്'...സഹായം തേടി കാമാത്തിപുരയും സോനാഗച്ചിയും

sonagachi-31
ചിത്രം/ സലിൽ ബേറ
SHARE

കോവിഡ് ഭീഷണിയിൽ രാജ്യം മുഴുവൻ അടച്ചിട്ടതോടെ ജീവിതം വഴിമുട്ടിയവരിൽ സോനാഗച്ചിയിലെയും കാമാത്തിപുരയിലെയും ലൈംഗിക തൊഴിലാളികളായ സ്ത്രീകളുമുണ്ട് കസ്റ്റമർമാരില്ലാത്തതിനാൽ ഒരാഴ്ചയിലേറെയായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നാണ് ഇവർ പറയുന്നത്. ഇതിങ്ങനെ തുടർന്നാൽ എങ്ങനെ ഭക്ഷണം കഴിക്കും? എങ്ങനെ വാടക കൊടുക്കും എന്നിങ്ങനെയാണ് ഇവരുടെ ആശങ്ക. 

ലൈംഗിക തൊഴിലാളികൾക്കായി പ്രത്യേക സാമ്പത്തിക സഹായവും സൗജന്യ റേഷനും അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ബംഗാൾ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കടത്തിക്കൊണ്ട് വന്ന സ്ത്രീകളാണ് ചുവന്നതെരുവിലേറെയും. മനുഷ്യരാണെന്ന പരിഗണന സർക്കാർ നൽകണമെന്നും സഹായം ലഭിച്ചില്ലെങ്കിൽ കുറ്റകൃത്യങ്ങളുണ്ടാകാനുള്ള സാധ്യതയേറെയാണെന്നും ഇവർക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ പറയുന്നു. 

അസംഘടിത മേഖലയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ലൈംഗികത്തൊഴിലാളികൾക്കും വ്യാപിപ്പിക്കുക, വാടകവീടുകളിൽ താമസിക്കുന്നവരുടെ ഈ മാസത്തെ വാടക എഴുതിത്തള്ളുക തുടങ്ങിയ നിർദ്ദേശങ്ങൾ സൊനഗച്ചി റിസർച്ച് ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ സ്ത്രീകളാണ് സോനാഗച്ചിയിൽ മാത്രം ലൈംഗിക തൊഴിലാളികളായുള്ളത്.

MORE IN INDIA
SHOW MORE
Loading...
Loading...