90കളിലെ നൊസ്റ്റാൾജിയ തിരികെ; ശക്തിമാനും ഉടൻ; സ്ഥിരീകരണം: വിഡിയോ

sakthiman-again
SHARE

സോഷ്യൽ മീഡിയോ ക്യാംപെയിനിങ് ഫലം കണ്ടു. ദൂരദർശനിലൂടെ ‘ശക്തിമാൻ’ സീരിയൽ പരമ്പരയും പുനഃസംപ്രേഷണം ചെയ്യും. ശക്തിമാനായി ചരിത്രം സൃഷ്ടിച്ച മുതിർന്ന നടൻ മുകേഷ് ഖന്നയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നുമുതലാണ് സംപ്രേഷണമെന്ന് അദ്ദേഹം പുറത്തുവിട്ടില്ല.

സ്വകാര്യ ചാനലുകൾക്ക് കാര്യമായ പ്രസക്തിയില്ലാതിരുന്ന കാലത്ത് ദൂരദർശനിലൂടെയായിരുന്നു ശക്തിമാൻ സംപ്രേഷണം ചെയ്തിരുന്നത്. ഡിഡി 1ൽ 1997 മുതൽ 2005 വരെയായിരുന്നു സംപ്രേഷണം. 90കളിലെ കുട്ടികളുടെ ഹരമായിരുന്നു ശക്തിമാൻ. ‘ആജ് കി ആവാസ്’ പത്രത്തിന്റെ ഫൊട്ടോഗ്രാഫർ ആയിരുന്ന ‘പണ്ഡിറ്റ് ഗംഗാധർ വിദ്യാധർ മായാധർ ഓംകാർനാഥ് ശാസ്ത്രി’ എന്നായിരുന്നു സീരിയലിലെ ശക്തിമാന്റെ യഥാർഥ പേര്.

വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത സീരിയൽ വിവിധ ചാനലുകളിൽ സംപ്രേഷണം ചെയ്തിട്ടുമുണ്ട്. പിന്നാലെ ശക്തിമാന്റെ അനിമേഷൻ 2011ലും ഹമാര ഹീറോ ശക്തിമാൻ എന്നപേരിലൊരു ടിവി സീരിയൽ 2013ലും പുറത്തുവന്നിട്ടുണ്ട്. ഇതിഹാസ സീരിയലുകളായ രാമായണവും മഹാഭാരതവും ഷാരൂഖ് ഖാന്റെ സർക്കസും രജിത് കപൂറിന്റെ ബക്ഷിയും പുനഃസംപ്രേക്ഷണം ചെയ്യുമെന്ന് ദൂരദർശൻ നേരത്തേ അറിയിച്ചിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...