കോവിഡ് പ്രതിരോധം: 1,125 കോടി ദാനം ചെയ്ത് വിപ്രോ മേധാവി; മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃക

azim-premji
SHARE

കൊറോണക്കെതിരായ പോരാട്ടത്തിൽ അസിം പ്രേംജി 50,000 കോടി നൽകിയെന്ന വാർത്ത നിഷേധിച്ച് വിപ്രോ. 1125 കോടിയാണ് സംഭാവന ചെയ്തതെന്ന് അസിം പ്രേംജി ഫൗണ്ടേഷന്‍ വ്യക്തമാക്കി. വിപ്രോ ലിമിറ്റഡ് 100 കോടിയും വിപ്രോ എന്റർപ്രൈസസ് 25 കോടിയും അസിം പ്രേംജി ഫൗണ്ടേഷൻ ആയിരം കോടിയുമാണ് കൊറോണ ദുരിതാശ്വാസത്തിനായി മാറ്റിവച്ചത്. നേരത്തെ കൊറോണ പ്രതിരോധത്തിനായി അസിം പ്രേംജി ഫൗണ്ടേഷൻ അൻപതിനായിരം കോടി മാറ്റി വച്ചതായി പ്രചാരണമുണ്ടായിരുന്നു.

പകരം വയ്ക്കാനില്ലാത്ത തരം മനുഷ്യത്വപരമായ പ്രവർത്തനങ്ങളാണ് അസിം പ്രേംജി ചെയ്യുന്നത്. നമ്മളെ എല്ലാം വളരെയധികം പ്രചോദിപ്പിക്കുന്ന മനുഷ്യനാണ് അദ്ദേഹം. നമുക്ക് അദ്ദേഹത്തെ ഓർത്ത് അഭിമാനിക്കാം. അദ്ദേഹമാണ് യഥാർഥ രാജ്യ നിര്‍മാതാവ് എന്നാണ് എനിക്ക് തോന്നുന്നത്. വ്യവസായി ആയ കിരൺ മസുംദറിന്റെ വാക്കുകളാണിത്. 

വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിൽക്കുന്ന മേഖലയ്ക്കാണ് പ്രേംജി പണം നൽകുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണവും സമത്വവുമാണ് അദ്ദേഹം ലക്ഷ്യം വെയ്ക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുമായി ചേർന്നാണ് ഇതിനായുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...