പാലുവാങ്ങാൻ പുറത്തിറങ്ങി; പൊലീസ് മർദ്ദിച്ചയാൾ മരിച്ചു

bengal-26
SHARE

പാലുവാങ്ങാൻ വീടിന് പുറത്തേക്ക് ഇറങ്ങിയ യുവാവ് പൊലീസ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടതായി ആരോപണം.പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സംഭവം. 

തെരുവിൽ കൂട്ടം കൂടിയ ആളുകളെ പൊലീസ് ഓടിച്ചു വിടുന്നത് താനും കണ്ടിരുന്നുവെന്നും ഇത് ശ്രദ്ധിച്ച ്പുറത്ത് നിൽക്കുന്നതിനിടയിലാണ് പൊലീസ് മർദ്ദിച്ചതെന്നും കൊല്ലപ്പെട്ട ലാൽ സ്വാമിയുടെ ഭാര്യ വെളിപ്പെടുത്തി. എന്നാൽ ലാത്തിക്കടിയേറ്റല്ല ലാൽ മരിച്ചതെന്നാണ് പൊലീസിന്റെ വാദം. ഹൃദയാഘാതമാണ് യുവാവിന്റെ മരണകാരണമെന്നും പൊലീസ് പറയുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പശ്ചിമ ബംഗാളിൽ ഇതുവരെ 10 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 31 വരെ സംസ്ഥാനത്ത്  മുഖ്യമന്ത്രി മമതാ ബാനർജി ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...