മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് കേസുകൾ; സമൂഹവ്യാപനം തടയാമെന്ന് പ്രതീക്ഷ

mumbai-web
SHARE

ആശങ്കയുണര്‍ത്തി മഹാരാഷ്ട്രയില്‍ ഇന്നും പുതിയ കോവിഡ് കേസുകള്‍. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 124 ആയി. മുംബൈയിലെ ചേരികളില്‍ വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിക്കുന്നത്. 

മഹാരാഷ്ട്രയില്‍ അടുത്തഒരാഴ്ച കൂടി ഇപ്പോഴത്തെ തോതില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചാല്‍ സമൂഹവ്യാപനം ഉള്‍പ്പടെ ഫലപ്രദമായി തടയാനാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.  മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം 50 കടന്നു. മുംബൈയിലെ ചേരികളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്. കലീനയിലെയും പരേലിലേയും ചേരികളിലാണ് പുതുതായി രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മുംബൈ സെന്‍ട്രലിലെയും ഘാട്കൂപ്പറിലെയും ചേരികളില്‍ നേരത്ത് ഓരോ ആളുകള്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരെ നേരത്തെ തന്നെ ഐസോലേറ്റ് ചെയ്തിരുന്നു എന്നും ചേരികളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്ത ചേരികളിലെ ആളുകളെ താല്‍ക്കാലിക താമസസ്ഥലത്തേയ്ക്ക് മാറ്റി നിരീക്ഷണത്തിലാക്കി. മുംബൈക്കാരനായ പ്രശസ്ത ഷെഫ് ഫ്ലോയിഡ് കോർഡോസ് ഇന്നലെ അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചത് നഗരത്തെ ആശങ്കയിലാക്കുന്നുണ്ട്. ഇയാൾ മാർച്ച് 1ന് മുംബൈയിൽ സുഹൃത്തുക്കൾക്കായി ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തവരെല്ലാം നിരീക്ഷണത്തിലാണ്.

MORE IN INDIA
SHOW MORE
Loading...
Loading...