വിശ്വാസികളുമായി ആൾദൈവത്തിന്റെ കൂടിക്കാഴ്ച; പൊലീസിന് നേരേ വാൾ വീശി; പിന്നീട്

up-lady-arrest
SHARE

നിയന്ത്രണങ്ങളെല്ലാം മറികടന്ന് പൊതുസ്ഥലത്ത് ആളെ കൂട്ടിയ സ്വയം ആൾദൈവമായി പ്രഖ്യാപിച്ച സ്ത്രീ അറസ്റ്റിൽ. ജനം പുറത്തിറങ്ങാതിരിക്കാൻ രാജ്യം തന്നെ അടച്ചിട്ട സാഹചര്യത്തിലാണ് യുവതി പൊതുയിടത്ത് ആളെ കൂട്ടിയത്. ഉത്തർപ്രദേശിലെ ലഖ്നൗവിനടുത്താണ് സംഭവം. ചുവന്ന പട്ടുസാരിയണിഞ്ഞ് കൈയില്‍ ഒരു വാളുമായാണ് നില്‍ക്കുന്ന ഇവര്‍ സ്വയം 'മാ ആദി ശക്തി' എന്നാണ് വിശേഷിപ്പിക്കുന്നത്.

സ്വയം ആൾദൈവമായി പ്രഖ്യാപിച്ച സ്ത്രീ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. ഇതറിഞ്ഞ സ്ഥലത്തെത്തിയ പൊലീസ് ഇവരോട് പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇതു അനുസരിക്കാൻ സ്ത്രീയും വിശ്വാസികളും തയാറായില്ല. ഇതിന് പിന്നാലെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്.

ഈ സമയം ഇവർ പൊലീസിന് നേരേ വാൾ വീശി. കഴിയുമെങ്കില്‍ എന്നെ ഇവിടെ നിന്നുമാറ്റൂ എന്ന് അലറിക്കൊണ്ടാണ് ഇവർ പൊലീസിനെ ആക്രമിക്കാനൊരുങ്ങിയത്. ഇതോടെ വനിതാപൊലീസ് ആൾദൈവത്തെ തൂക്കിയെടുത്ത് ജീപ്പിലിട്ടു. വിശ്വാസികളെ പിരിച്ചുവിടാൻ ലാത്തിച്ചാർജും നടത്തി. 

MORE IN INDIA
SHOW MORE
Loading...
Loading...