മൂന്നുകോടി ബിസ്ക്കറ്റ് പായ്ക്കറ്റുകൾ വിതരണം ചെയ്യുമെന്ന് പാർലേ ജി; ആഴ്ചയിൽ ഒരുകോടി

parle-g-biscut
SHARE

ജനങ്ങളുടെ സുരക്ഷ മുൻനിർത്തി 21 ദിവസത്തേക്ക് ഇന്ത്യ വീട്ടിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഈ സമയം വലിയ പിന്തുണയുമായി എത്തിയിരിക്കുകയാണ് പാർലേ ജി ബിസ്ക്കറ്റ് കമ്പനി. മൂന്നു കോടി ബിസ്ക്കറ്റ് പാക്കറ്റുകൾ സൗജന്യമായി രാജ്യത്ത് വിതരണം ചെയ്യുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഇത് സർക്കാർ ഏജൻസികൾ വഴിയാകും വിതരണം ചെയ്യുക. ഒരു കോടി പായ്ക്കറ്റുകൾ വീതം മൂന്നാഴ്ചകളിലായി രാജ്യത്ത് വിതരണം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അതേസമയം രാജ്യത്ത് കോവിഡിന്റെ സാമൂഹിക വ്യാപനമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. 606 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 42 പേര്‍ക്ക് രോഗം മാറി.  മരിച്ചവരുടെ എണ്ണം പത്തായി. വിദേശത്ത് നിന്നെത്തിയവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കും. അവശ്യവസ്തു ലഭ്യത ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയ ജോ.സെക്രട്ടറിക്ക് ചുമതല നൽകി. 

സമ്പൂര്‍ണ ലോക് ഡൗണിന്‍റെ ആദ്യ ദിനം രാജ്യം ഏറെക്കുറെ നിശ്ചലയമാണ്. 80 കോടി ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ അരിയും ഗോതമ്പും നല്‍കുമെന്ന് കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു. സെന്‍സസ്, ദേശീയ ജനസംഖ്യ റജിസ്റ്റര്‍ നടപടികള്‍ മാറ്റിവച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...