അവൾ കൊറോണ പരത്തും; ഒറ്റപ്പെടുത്തി അയൽക്കാർ; പൊട്ടിക്കരഞ്ഞ് യുവതി

corona-live
SHARE

ലോകമാകെ പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 നെ തുരത്താൻ പതിനെട്ടടവും പയറ്റുകയാണ് ലോകം. പലരും ജീവന്‍ പോലും അപകടത്തിലാക്കിയാണ് കോവിഡ് ബാധിതരെ ശുശ്രൂഷിക്കുന്നതും കോവിഡ് ബാധിതമേഖലകളിൽ ജോലി ചെയ്യുന്നതും. അത്തരത്തിൽ നിസ്വാർഥ സേവനം അനുഷ്ഠിക്കുന്ന ഒരു വിഭാഗമാണ് എയർ ലൈൻ ജീവനക്കാർ. എന്നാൽ എയർ ലൈന്‍ ജീവനക്കാരിയായതിനാൽ തനിക്കും കുടുംബത്തിനും നേരിടേണ്ടി വരുന്ന വിവേചനത്തെ കുറിച്ച് തുറന്നു പറയുകയാണ് ഇൻഡിഗോ എയർലൈൻസിലെ ജീവനക്കാരി. അയൽവാസികള്‍ കുടുംബത്തെ ഒറ്റപ്പെടുത്തുന്നതായും യുവതി പറയുന്നു. 

''ഞാൻ  കൊറോണ വൈറസ് ബാധിതയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരത്തുകയാണ് ചിലർ. ഞാനും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. ഞാൻ വീട്ടിലില്ലാത്ത സമയത്ത് അയൽവാസികൾ അമ്മയോട് മോശം രീതിയിൽ സംസാരിക്കുകയാണ്. അവരെ മാനസീകമായി പീഡിപ്പിക്കുകയും ചെയ്യുന്നു. അമ്മയ്ക്ക് മാർക്കറ്റിൽ പോകാനോ ഭക്ഷ്യവസ്തുക്കൾ വാങ്ങാനോ സാധിക്കുന്നില്ല. കാരണം, ആളുകൾ അവരുമായി ഇടപഴകാൻ തയാറാകുന്നില്ല. മാത്രമല്ല,  അമ്മ കൊറോണ വൈറസ് പരത്തുമെന്നും അവർ പറയുന്നു'' യുവതി കണ്ണീരോടെ വിഡിയയോയിൽ പറയുന്നു. 

മോശം സന്ദേശങ്ങളും മറ്റുരീതിയിലുള്ള മാനസിക പീഡനങ്ങളും തന്നെ തേടി വരുന്നതായി ഇന്ത്യയിൽ ആദ്യമായി കോവിഡ്–19 സ്ഥിരീകരിച്ച വ്യക്തിയും പറയുന്നു. രോഗത്തിൽ നിന്നും പൂർണമായും മുക്തി തേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരും കൊറോണ ബാധിതരാണെന്ന തരത്തിലുള്ള ആരോപണങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...