തമിഴ്നാട്ടില്‍ കര്‍ഫ്യൂ; 38 ജില്ലാ അതിര്‍ത്തികളും 86 ചെക്പോസ്റ്റുകളും അടക്കും

tamilnadu-curfew
SHARE

തമിഴ്നാടും പുതുച്ചേരിയും  ഭാഗികമായി അടച്ചിടും. പുതുച്ചേരിയില്‍ ഇന്നു രാത്രി ഒന്‍പതുമുതലും തമിഴ്നാട്ടില്‍ നാളെ വൈകീട്ട് ആറുമുതലുമാണ് നിരോധനാജ്ഞ നിലവില്‍ വരിക. ഇരു സംസ്ഥാനങ്ങളിലും വാഹനയാത്ര കര്‍ശനമായി തടയും. നിരോധനാജ്ഞയുടെ മുന്നോടിയായി മാഹിയിലേതുള്‍പെടെയുള്ള  പുതുച്ചേരിയിലെ മുഴവുന്‍ മദ്യശാലകളും ആറുമണിയോടെ അടച്ചുപൂട്ടാനും  സര്‍ക്കാര്‍ ഉത്തരവിട്ടു. വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങിയാല്‍ പാസ്പോര്‍ട്ട് റദ്ദാക്കാന്‍ തമിഴ്നാടും നടപടി തുടങ്ങി.

ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറവ് രോഗികള്‍ റിപ്പോര്ട്ട് ചെയ്ത സംസ്ഥാനമാണ് പുതുച്ചേരി. ഉംറ തീര്‍ഥാടനം കഴിഞ്ഞെത്തിയ മാഹി സ്വദേശിനിയായ  67 കാരിക്കാണ് ഇവിടെ രോഗം കണ്ടെത്തിയിട്ടുള്ളത്. ഇവര്‍ മാഹി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. എങ്കിലും വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന സ്ഥലമെന്നതിനാലാണ് ഭാഗികമായി അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മാഹിയിലേത് അടക്കം സംസ്ഥാനത്തെ മുഴുവന്‍ മദ്യശാലകളും വൈകീട്ട് ആറോടെ അടച്ചിടും. രാത്രി ഒന്‍പതിനു തുടങ്ങുന്ന നിരോധനാജ്ഞ നിലവില്‍ വന്നാല്‍ ചരക്കുവാഹനങ്ങളൊഴികെയുള്ള ഗതാഗതം കര്‍ശനമായി തടയും.  നാളെ വൈകീട്ടാണ് തമിഴ്നാട്ടില്‍ നിരോധനാജ്ഞ.സംസ്ഥാനത്തിന്റെ അകത്ത് ആളുകളുടെ സഞ്ചാരം തടയാനാണ് തീരുമാനം.ഇതിന്റെ ഭാഗമായി 38 ജില്ലാ അതിര്‍ത്തികളും 86 ചെക്ക് പോസ്റ്റുകളും അടയ്ക്കും. യാത്രക്കാരെ ജില്ലാ അതിര്‍ത്തികളില്‍ തടയും. അവശ്യസര്‍വീസുകള്‍,അത്യാവശ്യ യാത്രക്കാര്‍ എന്നിവര്‍ക്കു ഇളവ് നല്‍കിയിട്ടുണ്ട്. പലചരക്ക്,പച്ചക്കറി,പാല്‍ തിരഞ്ഞെടുത്ത ഹോട്ടലുകള്‍ ,അമ്മ ക്യാന്റീനുകള്‍ എന്നിവ പ്രവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേ സമയം സംസ്ഥാനത്ത് എത്തുന്ന യാത്രക്കാരെ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. വന്‍കിട കമ്പനികളും അടച്ചിടല്‍ ആരംഭിച്ചിട്ടുണ്ട്.ശ്രീപെരുമ്പത്തൂരിലെ ഹ്യുണ്ടായുടെ കാര്‍ പ്ലാന്റും ടി.വി.എസിന്റെ സംസ്ഥാനത്തെ മുഴുവന്‍ പ്ലാന്റുകളും അടച്ചുകഴിഞ്ഞു. മറ്റു വാഹനനിര്‍മാതാക്കളും  വരും ദിവസങ്ങളില്‍ സമാന തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന.എന്നാല്‍ രോഗം സ്ഥിരീകിച്ച ചെന്നൈ , കാഞ്ചിപുരം,ഈറോഡ്  ജില്ലകള്‍ പൂര്‌‍‍ണമായിട്ടു അടയ്ക്കണെമന്ന കേന്ദ്ര നിര്‍ദേശം സംസ്ഥാനം തള്ളി.ഇതുവരെ ഒന്‍പതു പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും നിരോധനാജ്ഞ ഈമാസം 31 വരെ തുടരും.

MORE IN INDIA
SHOW MORE
Loading...
Loading...