രാജ്യത്ത് 415 പേര്‍ക്ക് കോവിഡ്; തീവ്രത കൂടുന്നു; നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ

PTI20-03-2020_000289A
SHARE

രാജ്യത്ത് 415 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അടച്ചിടല്‍ നിര്‍ദേശങ്ങളെ പലരും ഗൗരവമായി കാണുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. പതിനൊന്ന് സംസ്ഥാനങ്ങള്‍ അടച്ചിടല്‍ നടപ്പാക്കി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാനങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് നടത്തിയേക്കും. പാര്‍ലമെന്‍റ് സമ്മേളനം ഇന്ന് അവസാനിപ്പിച്ചേക്കും. സുപ്രീംകോടതി  അനിശ്ചിതകാലത്തേക്ക് അടച്ചു

കോവിഡ് വ്യാപനത്തിന്‍റെ തീവ്രത കൂടുകയാണെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. കോവിഡ് ബാധിത ജില്ലകള്‍ അടച്ചിടണം. അവശ്യവേസനങ്ങള്‍ മാത്രമേ അനുവദിക്കാവൂ. ആവശ്യമെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണം. കൂടുതല്‍ പരിശോധന ലാബുകള്‍ ഉടന്‍ സജ്ജമാക്കണം. വിലക്കുകളും നിര്‍ദേശങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരണമെന്നും കാബിനറ്റ് സെക്രട്ടറി നിര്‍ദേശിച്ചു. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. രാജ്യത്തെ മെട്രോ നഗരങ്ങള്‍ സമ്പൂര്‍ണ ലോക് ഡൗണിലാണ്. ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ആന്ധ്ര, തെലങ്കാന, ഉത്തരാഖണ്ഡ്, നാഗാലന്‍ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ പൂര്‍ണമായും ഛത്തീസ്ഗഡ്, യുപി, ഗോവ എന്നീ സംസ്ഥാനങ്ങള്‍ ഭാഗികമായും അടച്ചിടല്‍ നടപ്പാക്കി. മാഹാരാഷ്ട്രയിലാണ് രോഗികളുടെ എണ്ണം കൂടുതല്‍.

മുംബെയില്‍ ഫിലിപ്പീന്‍സ് സ്വദേശി മരിച്ചത് കോവിഡ് മൂലമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിന്‍റെ ടി 3 ടെര്‍മിനല്‍ അടച്ചു. ഒളിംപിക്സില്‍ ഇന്ത്യ പങ്കെടുക്കണമോയെന്ന് തീരുമാനിക്കാന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ കേന്ദ്ര കായികമന്ത്രിയുമായി ചര്‍ച്ച നടത്തും. പാര്‍ലമെന്‍റ് സമ്മേളനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.  സമ്മേളനത്തിനെത്തില്ലെന്ന് ശിവസേന, എന്‍സിപി, ടിഎംസി എംപിമാര്‍ ഇതിനോടകം അറിയിച്ചി്ട്ടുണ്ട്.ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡു കക്ഷി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. രാജ്യം ഏറെക്കുറെ നിശ്ചലമാണ്. ട്രെയിന്‍, മെട്രോ, സംസ്ഥാനാന്തര ബസുകള്‍ എന്നിവ സര്‍വീസ് നടത്തുന്നില്ല. സുപ്രീംകോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തി. അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി പരിഗണിക്കും. അഭിഭാഷകരുടെ ചേംബറുകള്‍ നാളെ വൈകീട്ട് 5ന് സീല്‍ ചെയ്യും. 

MORE IN INDIA
SHOW MORE
Loading...
Loading...