'പാത്രംമുട്ടൽ' ദിവസക്കൂലിക്കാരെ സഹായിക്കില്ല; സാമ്പത്തിക പാക്കേജ് വേണം: രാഹുൽ ഗാന്ധി

modi-rahul-3
SHARE

കോവിഡ് 19  വ്യാപനം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇളക്കുന്നുവെന്നും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി. 

ചെറുകിട, ഇടത്തരം കച്ചവടക്കാരെയും കൂലിത്തൊഴിലാളികളെയുമാണ്​ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നിർേദശിച്ച പാത്രം മുട്ടൽ അവരെ സഹായിക്കില്ല. വലിയ സാമ്പത്തിക പാക്കേജും നികുതി ഇളവുകളും വായ്പകളുമാണ്​ കേന്ദ്ര സർക്കാർ​ അവർക്ക് നൽകേണ്ടതെന്നും രാഹുൽ കൂട്ടിച്ചേർത്തു. 

ആറുമാസത്തിനുള്ളിൽ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്ന്​ രാഹുൽ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...