‘കേരളം ഇന്ന് ചിന്തിക്കുന്നത്, രാജ്യം നാളെ നടപ്പാക്കേണ്ടി വരും’: ട്വീറ്റുമായി രജ്ദീപ്

cm
SHARE

കോവിഡ് 19 പ്രതിരോധത്തിൽ കേരളത്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടപെടലുകളെ വാഴ്ത്തി മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രാജ്ദീപ് സർദേശായി. കോവിഡിൽ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംവദിക്കാൻ ഒരുങ്ങുമ്പോൾ മാതൃകയാക്കേണ്ട ഒരു സംസ്ഥാനമാണ് കേരളമെന്നും സർദേശായി ട്വീറ്റ് ചെയ്യുന്നു. ഇന്ന് കേരളം എന്ത് ചിന്തിക്കുന്നുവോ, അതായിരിക്കും ഇന്ത്യ നാളെ ചിന്തിക്കുക. പൊതു ആരോഗ്യം സാമൂഹിക ഉത്തരവാദിത്തമാണെന്നും സർദേശായി ട്വീറ്റിൽ കുറിക്കുന്നു.

കോവിഡ് 19യിലും നിപ്പയിലും കേരളം കാട്ടിയ ജാഗ്രതയ്ക്ക് ദേശീയ-അന്തർ ദേശീയതലങ്ങളിൽ ശ്രദ്ധ ലഭിച്ചിരുന്നു. കോവിഡിന്റെ ആദ്യഘട്ടം തടയുന്നതിൽ കേരളം മറ്റ് ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയായിരുന്നു. അതിനിടെ, സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ എണ്ണിപ്പറഞ്ഞ് സുപ്രീംകോടതിയും പ്രശംസിച്ചിരുന്നു.

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്ത് 20000 കോടിയുടെ പാക്കേജ് ആണ് ഇന്നലെ പ്രഖ്യാപിച്ചത്. കുടുംബശ്രീ വഴി രണ്ടായിരം കോടി രൂപ വായ്പ നല്‍കും. കുടുംബങ്ങള്‍ക്ക് നല്‍കും. ഏപ്രില്‍, മേയ് മാസങ്ങളില്‍ 1000 കോടി രൂപ വീതമുള്ള ഗ്രാമീണതൊഴിലുറപ്പ് പദ്ധതി. സാമൂഹ്യസുരക്ഷാപെന്‍ഷന്‍റെ ഏപ്രില്‍ ഗഡു കൂടി ഈമാസം നല്‍കും. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം. ചെലവ് 100 കോടി. APL, BPL വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരുമാസത്തെ ഭക്ഷ്യധാന്യം. ചെലവ് 100 കോടി.

 
MORE IN INDIA
SHOW MORE
Loading...
Loading...