ബോളിവുഡ് ഗായികക്കു കോവിഡ്; പങ്കെടുത്ത പാർട്ടിയിൽ വസുന്ധരാ രാജെയും മകനും

kanika-kapoor-covid
SHARE

ബോളിവുഡ് ഗായിക കനിക കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ കനിക ഈ വിവരം മറച്ചു വയ്ക്കുകയായിരുന്നു. ഇതിനു ശേഷം ലക്നൗവിൽ ഇന്റീരിയർ ഡിസൈനറായ ആദിൽ അഹമ്മദ് സംഘടിപ്പിച്ച ഒരു പാർട്ടിയിലും ഗായിക പങ്കെടുത്തു. ഈ പാർട്ടിയിൽ ബി.ജെ.പി. നേതാവ് വസുന്ധര രാജെയും മകനും എംപിയുമായ ദുഷ്യന്ത് സിങ്ങും പങ്കെടുത്തിരുന്നു. 

ഇരുവരും ക്വാറൻറീനിൽ പ്രവേശിച്ചു. മുൻകരുതലെന്ന നിലക്ക് താനും മകനും ക്വാറന്റീനിൽ പ്രവേശിക്കുകയാണെന്ന് വസുന്ധര ട്വീറ്റ് ചെയ്തു. 

കനിക സംബന്ധിച്ച അത്താഴവിരുന്നിൽ പങ്കെടുത്തതിനു പിന്നാലെ ദുഷ്യന്ത് സിങ്ങ് പാർലമെന്റിലും സെൻട്രൽ ഹാളിലും എത്തിയിരുന്നു. രാഷ്ട്രപതി ഭവനിലെ ഒരു ചടങ്ങിലും പങ്കെടുത്തു. രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് 96 എംപിമാരാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്. 

ലണ്ടലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഐസൊലേഷൻ വാർഡിലാണ് കനിക ഇപ്പോളുള്ളത്. 

MORE IN INDIA
SHOW MORE
Loading...
Loading...