രാജ്യത്ത് 223 പേര്‍ക്ക് കോവിഡ്; കര്‍ശന ജാഗ്രത; നിര്‍‌ദേശങ്ങള്‍ ലംഘിച്ചാല്‍ നിയമനടപടി

covid19
SHARE

രാജ്യത്ത് 223 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫ്രന്‍സ് വഴി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. രോഗികളുടെ വന്‍വര്‍ധന നേരിടാന്‍ സജ്ജമാകാന്‍ ആശുപത്രികള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയും വിലക്കുകള്‍ ലംഘിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി അടക്കം സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

കോവിഡ് പടരുന്നതിന്‍റെ തീവ്രതയും വേഗവും കൂടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നത് അടക്കം സാമൂഹിക ഇടപെടല്‍ ഒഴിവാക്കാന്‍ നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി സംസ്ഥാനങ്ങള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടു. ജയ്പുരില്‍ ഇറ്റലിക്കാരനായ വിനോദ സഞ്ചാരി മരിച്ചത് കോവിഡ് ബാധ മൂലമല്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇയാള്‍ക്ക് അന്തിമ പരിശോധനയില്‍ കോവിഡ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. അടിയന്തരസഹാചര്യങ്ങളിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഞായറാഴ്ച്ച  മോക് ഡ്രില്‍ നടത്തണം, ആരോഗ്യ പ്രവര്‍ത്തകരുടെ അവധികള്‍ റദ്ദാക്കണം, വെന്‍റിലേറ്ററുകള്‍, ഒാക്സിജന്‍ മാസ്ക്കുകള്‍, െഎസലേഷന്‍ സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തണം എന്നീ നിര്‍ദേശങ്ങളാണ് ആശുപത്രികള്‍ക്ക് നല്‍കിയിട്ടുള്ളത്. രോഗ ബാധിതര്‍ ഏറ്റവും കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്. ഡല്‍ഹിയില്‍ മാളുകള്‍ അടച്ചും. പച്ചക്കറി, പലചരക്ക്, മരുന്ന് കടകള്‍ മാത്രം തുറന്നു പ്രവര്‍ത്തിക്കും. എല്ലാ സ്വകാര്യസ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരം നല്‍കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായും ആരോഗ്യമന്ത്രിമാരുമായും വീഡിയോ കോണ്‍ഫ്രന്‍സ് വഴി ചര്‍ച്ച നടത്തി. വിദേശ ഇന്ത്യക്കാരുടെ സാഹചര്യങ്ങള്‍ സ്ഥാനപതിമാരുമായി വിദേശകാര്യ സെക്രട്ടറി ആശയവിനിമയം നടത്തി.

മകന്‍റെ കോവിഡ് രോഗം മറച്ചുവച്ചതിന് ബെംഗളുരുവിലെ റെയില്‍വേ ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തു. സിവില്‍ സര്‍വീസ് അഭിമുഖ പരീക്ഷ മാറ്റിവച്ചു. സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. അയോധ്യയില്‍ രാമനവമി ആഘോഷങ്ങള്‍ ഒഴിവാക്കി. ഉസ്ബെക്കിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാളെ നാട്ടിലെത്തിക്കും. കോവിഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ 9013151515 വാട്സാപ്പ് നമ്പര്‍ വഴി കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കും. വാജ്യവിവരങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് 8799711259 എന്ന വാട്സാപ്പ് നമ്പര്‍ വഴി പരാതി നല്‍കാം. പ്രധാനമന്ത്രി മുന്നോട്ടുവച്ച ജനത കര്‍ഫ്യൂ എന്ന ആശയത്തോട് രാഷ്ട്രീയ സാമൂഹ കലാരംഗത്തുള്ളവരില്‍ നിന്നും ഏറെ സ്വീകര്യതയാണ് ലഭിക്കുന്നത്. ജനത കര്‍ഫ്യൂവിന്‍റെ ഭാഗമായി ഡല്‍ഹി മെട്രോ ഞായറാഴ്ച്ച സര്‍വീസ് നടത്തില്ല.

MORE IN INDIA
SHOW MORE
Loading...
Loading...