തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം മൂന്നായി; ആശങ്ക

tncovid-19
SHARE

തമിഴ്നാട്ടില്‍ രോഗബാധിതരുമായി നേരിട്ടുബന്ധമില്ലാത്ത യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്  ആശങ്കയുണ്ടാക്കുന്നു. ഇന്നലെ ചെന്നൈയില്‍ രോഗബാധ കണ്ടെത്തിയ യുവാവിന്റെ സമ്പര്‍ക്കപട്ടികയുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. അതിനിടെ തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.

ബാര്‍ബറായിട്ടുള്ള  ഇരുപതു വയസുള്ള ഉത്തര്‍പ്രദേശുകാരനായ  യുവാവിനു ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്.  ഡല്‍ഹിയില്‍ നിന്ന് രാജധാനി എക്സ്പ്രസിന് കഴിഞ്ഞ പന്ത്രണ്ടിനാണ് ഇയാള്‍ തമിഴ്നാട്ടില്‍ എത്തിയത്. ജോലി തേടി വിവിധയിടങ്ങളില്‍ സന്ദര്‍ശിച്ചു. സുഹൃത്തുകള്‍ക്കൊപ്പം താമസിക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച ചികില്‍സ തേടി. എന്നാല്‍  രോഗബാധിതരുമായി ഇയാള്‍ക്കു നേരിട്ടു സമ്പര്‍ക്കമുണ്ടായതിനു തെളിവു കിട്ടാത്തതാണ് ആശങ്കയുണ്ടാക്കുന്നത്.  സമ്പര്‍ക്കപട്ടിയുണ്ടാക്കി ചെയിന്‍ പൊട്ടിക്കാനുള്ള തീവ്ര യജ്ഞത്തിലാണ് തമിഴ്നാട് ആരോഗ്യവകുപ്പ്.

അയര്‍ലന്‍ഡില്‍  വിദ്യാര്‍ഥിയായ 21 വയസുകാരന് നേരത്തെ രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച തിരിച്ചെത്തിയ ഇയാള്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...