വൈകാതെ അവർ എന്നെ സ്വാഗതം ചെയ്യും; 'ഷെയിം ഓണ്‍ യു'വിൽ പ്രതികരിച്ച് ഗൊഗോയി

ranjan-gogoi
SHARE

സത്യപ്രതിജ്ഞ ചെയ്യാനായി രാജ്യസഭയിലേക്ക് എത്തവേ ഷെയിം ഓണ്‍ യു എന്ന് വിളിച്ച് തനിക്കെതിരെ മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രതികരണവുമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി.

തനിക്കെതിരെ ഗോ ബാക്ക് വിളിച്ചവര്‍ തന്നെ സ്വാഗതം ചെയ്യുന്ന ഒരു ദിവസം വരുമെന്നായിരുന്നു ഗൊഗോയിയുടെ പ്രതികരണം. 'അധികം വൈകാതെ തന്നെ അവര്‍ എന്നെ സ്വാഗതം ചെയ്യും. എനിക്ക് വിമര്‍ശകരായി ആരും ഇവിടെയില്ല' എന്നായിരുന്നു സത്യപ്രതിജ്ഞയ്ക്ക് ശേഷം പുറത്തിറങ്ങിയ ഗൊഗോയ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ഇന്ന് രാവിലെയാണ് രാജ്യസഭാംഗമായി ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലായിരുന്നു ഗൊഗോയിയുടെ സത്യപ്രതിജ്ഞ. നാണക്കേടാണെന്നും കൂട്ടുകച്ചവടം നടന്നുവെന്നും പ്രതിപക്ഷ അംഗങ്ങള്‍ വിളിച്ചു പറഞ്ഞു. സമാജ്‍വാദി പാര്‍ട്ടി അംഗങ്ങള്‍ ഒഴികെ പ്രതിപക്ഷം സഭ വിട്ടിറങ്ങി. പ്രഗല്‍ഭരെ അംഗങ്ങളാക്കിയ ചരിത്രം രാജ്യസഭയ്ക്കുണ്ടെന്നും പ്രതിപക്ഷത്തിന്‍റേത് മോശമായ നടപടിയാണെന്നും നിയമമന്ത്രി രവിശങ്ക് പ്രസാദ്. ഭരണഘടന വ്യവസ്ഥകളും രാഷ്ട്രപതിയുടെ അധികാരവും മനസിലാക്കണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംശയത്തിന്‍റെ നിഴലിലാക്കിയെന്ന് കോണ്‍ഗ്രസ്.

MORE IN INDIA
SHOW MORE
Loading...
Loading...