കുനാൽ കമ്രയുടെ ആകാശ യാത്രാ വിലക്ക്; മൂന്ന് മാസമായി വെട്ടിച്ചുരുക്കി ഇൻഡിഗോ

kunal-28
SHARE

സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കമ്രയ്ക്ക് ഏർപ്പെടുത്തിയ  വിലക്ക് ഇൻഡിഗോ വെട്ടിച്ചുരുക്കി. വിമാനത്തിനുള്ളിൽ വച്ച് അർണബ് ഗോസാമിയോട് പ്രകോപനപരമായി സംസാരിച്ച സംഭവത്തിലാണ് കുനാലിന് ഇൻഡിഗോ ആറുമാസത്തേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ഇത് മൂന്ന് മാസമായാണ് വെട്ടിച്ചുരുക്കിയത്. ആഭ്യന്തര കമ്മിറ്റിയുടെ റിപ്പോർട്ടിൻമേലാണ് നടപടിയെന്ന് ഇൻഡിഗോ വ്യക്തമാക്കി.

യാത്രാവിലക്കേർപ്പെടുത്തിയ എയർലൈനിന്റെ തീരുമാനത്തിനെതിരെ കമ്ര ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുംബൈയിൽ നിന്ന് ലക്നൗവിലേക്കുള്ള യാത്രയ്ക്കിടയിലാണ് അർണബ് ഗോസാമിയുടെ അവതരണശൈലിയിൽ തന്നെ അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിച്ചത്. വിമാനത്തിനുള്ളിൽ ഇത്തരം കാര്യങ്ങൾ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് അന്ന് എയർലൈൻ വിലക്ക് പ്രഖ്യാപിച്ചത്. ഇതിനെതിരെ വിമാനത്തിന്റെ ക്യാപ്റ്റനടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എയർലൈനിന്റെ നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...