ട്രംപിന്റെ സന്ദർശനം; വന്‍ പ്രതിരോധ ഇടപാടുകള്‍ക്ക് സാധ്യത; വ്യാപാര കരാര്‍ യഥാര്‍ഥ്യമാകില്ല

modi-trump-expectation-03
SHARE

ഇന്ത്യ അമേരിക്ക വ്യാപാര കരാര്‍ യഥാര്‍ഥ്യമാകില്ലെന്നത് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സന്ദര്‍ശനത്തിന്‍റെ മാറ്റുകുറയ്ക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ വന്‍ പ്രതിരോധ ഇടപാടുകള്‍ നടക്കും. എച്ച് വണ്‍ ബി വീസ പ്രശ്നം ഇന്ത്യ ഉന്നയിക്കും. പൗരത്വ നിയമം, എന്‍ആര്‍സി എന്നിവയുമായി ബന്ധപ്പെട്ട് ഡോണള്‍ഡ് ട്രംപ് നരേന്ദ്ര മോദിയോട് വ്യക്തത തേടുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രാഷ്ട്രീയ, നയതന്ത്ര രംഗത്ത് ആകാംക്ഷയേറി.

അഞ്ചുകരാറുകളാണ് ഇന്ത്യയും അമേരിക്കയും ഒപ്പുവയ്ക്കുക. എംഎച്ച് 60 ആര്‍ സീഹോക്ക് ഹെലിക്കോപ്റ്ററുകള്‍ 24 എണ്ണം നാവികസേനയ്ക്കായി വാങ്ങും. 2.6 ബില്യണ്‍ ഡോളറിന്‍റെയാണ് ഇടപാട്. അപ്പാഷെ ഹെലികോപ്റ്ററുകള്‍, സംയോജിത വായു പ്രതിരോധ സംവിധാനം, ഹെല്‍ഫയര്‍ മിസൈലുകള്‍, എഫ് 21 വിമാനങ്ങള്‍ എന്നിവയുടെ ഇടപാടും പരിഗണപട്ടികയിലുണ്ട്. മോദിയും ട്രംപും ഹൈദരാബാദ് ഹൗസില്‍ നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ കശ്മീര്‍ ഉയര്‍ന്നുവരില്ലെന്നാണ് സൂചന. വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉന്നയിക്കുമെന്ന് പൗരത്വ നിയമത്തെയും എന്‍ആര്‍സിയെയും സൂചിപ്പിച്ച് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഉൗര്‍ജം, പ്രതിരോധം, ആഭ്യന്തരസുരക്ഷ, ഭീകരവിരുദ്ധ നീക്കങ്ങള്‍ എന്നിവ പ്രധാനപരിഗണനാ വിഷയങ്ങളാണ്. 1,100 മെഗാ വാട്ടിന്‍റെ ആറ് ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ വെസ്റ്റിന്‍ഹൗസും ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനും നടത്തുന്ന ചര്‍ച്ചയില്‍ പുരോഗതി പ്രതീക്ഷിക്കും. നാസയും െഎഎസ്ആര്‍ഒയും തമ്മില്‍ സഹകരണത്തിന് കൂടുതല്‍ വഴിതുറക്കും. 

എച്ച് വണ്‍ ബി വീസ പ്രശ്നം, വ്യാപരരംഗത്ത് നികുതി ഒഴിവാക്കുന്ന സംവിധാനമായ ജിഎസ്പി ആനുകൂല്യം നിര്‍ത്തലാക്കിയത്, വികസിത രാജ്യമായി കണക്കാക്കി പ്രത്യേക പരിഗണനകള്‍ അവസാനിപ്പിച്ചത് തുടങ്ങിയവ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന പ്രശ്നങ്ങളാണ്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന ഇറക്കുമതി തീരുവയ്ക്ക് ട്രംപ് പരിഹാരം തേടുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...