ടോളിലെ വാഷ്റൂമിൽ യുവതിയെ ബലാത്സംഗം ചെയ്തു; ഫോണ്‍ നമ്പര്‍ ബാഗിലിട്ടു; അറസ്റ്റ്

rape-16
SHARE

ടോൾ പ്ലാസയിലെ വാഷ്റൂമിലേക്ക് പോയ യുവതിയെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു.  കർണാലിലാണ് സംഭവം.

ഞായറാഴ്ച ഭർത്താവിനൊപ്പം പാനിപ്പത്തിൽ നിന്നും ബസിൽ മടങ്ങിവരുന്നതിനിടെയാണ് യുവതി ടോൾപ്ലാസയിലെ ബാത്ത്റൂമിലേക്ക് പോയത്. ഭർത്താവ് പുറത്ത് കാത്തു നിൽക്കുകയായിരുന്നു. യുവതി വാഷ്റൂമിൽ നിന്നിറങ്ങിയതും രണ്ട് പേർ കത്തികാണിച്ച് ഭീഷണിപ്പെടുത്തി സമീപത്തെ അണ്ടർപാസിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

യുവതി നൽകിയ പരാതിയിൽ കർണാൽ പൊലീസ് കേസെടുത്തു. കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ടോൾപ്ലാസയിൽ ലഘുഭക്ഷണം വിൽക്കുന്നയാളും സെക്യൂരിറ്റി ജീവനക്കാരനുമാണ് അറസ്റ്റിലായത്.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ടോൾബൂത്തിലേക്ക് എത്താമെന്ന് പറഞ്ഞ ബന്ധുവിനെ കാണാൻ ഇവർ ബസിൽ നിന്നും ഇറങ്ങിയത്. 19 കാരിയായ യുവതിയെ പീഡിപ്പിച്ച ശേഷം പ്രതികൾ ഫോൺ നമ്പർ ബാഗിലിട്ടതാണ് അറസ്റ്റിന് പൊലീസിനെ സഹായിച്ചത്.

MORE IN INDIA
SHOW MORE
Loading...
Loading...