ഇതാ ഗുജറാത്തിലെ ആ മതില്‍; ട്രംപിനായി മറച്ചുപിടിക്കുന്ന ദൈന്യ ജീവിതം: വിഡിയോ

wall-gujarath-video
SHARE

അമേരിക്കൻ പ്രസിഡന്റിന്റെ വരവിനോടനുബന്ധിച്ച മതിൽ നിർമാണം ലോകമാധ്യമങ്ങളില്‍ വലിയ തലക്കെട്ടായി. കോടികള്‍ ചെലവിട്ടാണ് ചേരിയിലേക്ക് കണ്ണെത്താതിരിക്കാനുള്ള ഈ ശ്രമം. വിവാദമായതോടെ അഹമ്മദാബാദിലെ ചേരി നിവാസികളെ പൂർണമായും ഒഴിപ്പിക്കാൻ ആണ് ഇപ്പോഴത്തെ ശ്രമം. ഏഴ് ദിവസത്തിനകം വീട് വിട്ടൊഴിയാൻ അഹമ്മദാബാദ് കോർപ്പറേഷൻ നോട്ടീസ് നൽകി. ട്രംപും-മോദിയും പങ്കെടുക്കുന്ന നമസ്തേ ട്രംപ് പരിപാടിയുമായി ഇതിന് ബന്ധമില്ലെന്നാണ് കോർപ്പറേഷന്റെ  വിശദീകരണം. വിഡിയോയും ബിനില്‍ പോത്തന്‍ ബാബുവിന്‍റെ റിപ്പോര്‍ട്ടും കാണാം. 

MORE IN INDIA
SHOW MORE
Loading...
Loading...