യുപി എന്നാൽ ‘അൺ എംപ്ലോയിഡ് പീപ്പിൾ’ എന്നാണോ?; യോഗിക്കെതിരെ തരൂര്‍

tharoor-web
SHARE

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍. ഉത്തര്‍പ്രദേശില്‍ 34 ലക്ഷത്തോളം തൊഴില്‍രഹിതരുണ്ടെന്ന് യോഗി സര്‍ക്കാര്‍ സമ്മതിച്ചതിന് പിന്നാലെയാണ് തരൂരിന്റെ പരിഹാസം. ട്വിറ്ററിലാണ് യോഗിക്കെതിരെ തരൂരിന്റെ കടന്നാക്രമണം.

‘രണ്ട്‌വര്‍ഷത്തിനിടെ തൊഴില്‍രഹിതരുടെ എണ്ണത്തില്‍ 12.5 ലക്ഷത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമ്മതിച്ചു. യു.പി എന്നു പറയുന്നത് ‘അണ്‍എംപ്ലോയിഡ് പീപ്പിള്‍’ എന്നതിന്റെ ചുരക്കമാണെന്നാണ് ഞാന്‍ ഊഹിക്കുന്നത്. രാഷ്ട്രീയ ദുരുപയോഗത്തിന്റെ മനുഷ്യ പ്രത്യാഘാതങ്ങള്‍..’

ഉത്തര്‍പ്രദേശില്‍ 34 ലക്ഷം തൊഴില്‍രഹിതരുള്ളതായി തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ യു.പി നിയമസഭയില്‍ പറഞ്ഞിരുന്നു. തൊഴിലില്ലായ്മയില്‍ 60 ശതമാനമാണ് വര്‍ദ്ധനവ് ഉണ്ടായത്. 2018 ജൂണില്‍ തൊഴില്‍രഹിതരുടെ എണ്ണം 21.39 ലക്ഷം ആയിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...