ട്രംപിനെ കാത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം; കാരണം ഇത്

trump-modi-motera-stadium
SHARE

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശനത്തിനായി കാത്തിരിക്കുകയാണ് രാജ്യം. ഈ മാസം 24, 25 തീയതികളിലാണ് ട്രംപിന്‍റ ഇന്ത്യ സന്ദർശിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദും ഡൽഹിയും അദേഹം സന്ദർശിക്കും. ട്രംപിന്റെ സന്ദര്‍ശനത്തെ ക്രിക്കറ്റ് ലോകവും ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

അഹമ്മദാബാദില്‍ എത്തുന്ന ട്രംപ് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സ്റ്റേഡിയം ട്രംപും മോദിയും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഇവിടെ വച്ചാണ് അമേരിക്കയില്‍ മോദി നടത്തിയ ഹൗഡിമോദി മാതൃകയിൽ 'കെംചോ ട്രംപ്'' പരിപാടി നടക്കുന്നത്. 

ഒരുലക്ഷത്തി പതിനായിരം പേർക്ക് ഇരിപ്പിടം. നാല് ഡ്രസ്സിംഗ് റൂമുകള്‍, ക്ലബ്ബ് ഹൗസ്, ഒളിംപിക്സിലേതിന് സമാനമായ സ്വിമ്മിംഗ് പൂളുകള്‍, 76 കോര്‍പറേറ്റ് ബോക്സുകള്‍,4,000 കാറുകൾക്കും 10,000 ബൈക്കുകൾക്കും പാർക്കിംഗ്. 700 കോടി ചെലവിൽ പുതുക്കിപ്പണിത സ്റ്റേഡിയത്തെക്കുറിച്ച് പുറത്ത് വന്ന വിവരങ്ങൾ ഇങ്ങനെയാണ്. 

50,000ലധികം പേര്‍ക്കിരിക്കാവുന്ന മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡ‍ിയമാണ് നവീകരിച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാക്കി മാറ്റുന്നത്. 12 ടെസ്റ്റുകള്‍ക്കും 24 ഏകദിനങ്ങള്‍ക്കും വേദിയായിട്ടുള്ള മൊട്ടേര ഇന്ത്യയുടെ ഭാഗ്യവേദി കൂടിയായിരുന്നു. 1982ലാണ് മൊട്ടേര സ്റ്റേഡിയത്തില്‍ ആദ്യ മത്സരം അരങ്ങേറിയത്.

നേരത്തെ ക്രിക്കറ്റ് മല്‍സരത്തിലൂടെ ഉദ്ഘാടനം സ്റ്റേഡിയം ഉദ്ഘാടനം നടത്തനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ട്രംപിന്‍റെ ഗുജറാത്ത് സന്ദർശനം സമയത്ത് ഉദ്ഘടാനം നടത്തന്‍ തീരുമാനിക്കുകയായിരുന്നു. നിലവലില്‍ ഓസ്ട്രേലിയിലെ മെൽബണിലാണ് ഏറ്റെവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം.

MORE IN INDIA
SHOW MORE
Loading...
Loading...