മകളുടെ വിവാഹത്തിന് മോദിയെ ക്ഷണിച്ച് റിക്ഷാ തൊഴിലാളി‌; മറുപടി

modi-09-01
SHARE

മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് വാരണാസിയിലെ റിക്ഷാ തൊഴിലാളി. സ്വച്ഛ്ഭാരത് ക്യാമ്പയിനില്‍ സജീവ പങ്കാളിയായ മംഗള്‍ കേവത് ആണ് വിവാഹത്തിന് മോദിയെ ക്ഷണിച്ചത്. ഫെബ്രുവരി 12 നാണ് വിവാഹം. സുഹൃത്തുക്കളുടെ നിർദേശപ്രകാരമാണ് ഇയാൾ പ്രധാനമന്ത്രിക്ക് ക്ഷണക്കത്തയച്ചത്. 

ക്ഷണക്കത്തിന് വന്ന മറുപടി ഇപ്പോൾ നാട്ടുകാരെ കാണിക്കുന്നതിന്റെ സന്തോഷത്തിലാണ് കേവത്. വധൂവരന്‍മാര്‍ക്കും കുടുംബത്തിനും ആശംസകൾ അറിയിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. 

‌‌മോദിയുടെ ബിജെപി മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്‍റെ ഭാഗമായാണ് കേവത് പാർട്ടിയിൽ അംഗമായത്. വരുമാനത്തിന്റെ പുതി തുക ഇയാൾ ചെലവഴിക്കുന്നത് ഗംഗാ നദിയുടെ ശുചീകരണത്തിനായാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...