അച്ഛനുമമ്മയും എവിടെ ജനിച്ചെന്ന് അറിയില്ല; തടങ്കൽ പാളയത്തിലേക്ക് ഞാനും; ഗെലോട്ട്

ashok-gehlot-caa
SHARE

‘തന്റെ മാതാപിതാക്കളുടെ ജന്മസ്ഥലത്തെക്കുറിച്ച് എനിക്കറിയില്ല. ഇതേ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ കഴിഞ്ഞില്ലെങ്കിൽ എന്നോടും തടങ്കൽ കേന്ദ്രത്തിലേക്ക് പോകാൻ ആവശ്യപ്പെടും. ആദ്യം തടങ്കല്‍ പാളയത്തിലേക്ക് പോകുന്നതും ഞാനായിരിക്കും’ രാജസ്ഥാൻ മുഖ്യമന്ത്രി ‌അശോക് ഗെലോട്ടിന്റെ വാക്കുകളാണിത്. ജയ്പൂരിലെ ഷാഹിദ് സ്മാരകത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിച്ച പ്രതിഷേധത്തിൽ സംസാരിക്കുമ്പോഴും അദ്ദേഹത്തിന്റെ ഇൗ വാക്കുകൾ.

രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനുമായി ഇൗ നിയമം പിൻവലിച്ചേ മതിയാകൂ എന്നും അദ്ദേഹം വ്യക്തമാക്ക. നിയമം ഉണ്ടാക്കുന്നതെല്ലാം സർക്കാരുകളുടെ അവകാശമാണ് എന്നാൽ അതെല്ലാം ജനവികാരം മാനിച്ചാകണം. ഇൗ നിയമത്തിനെതിരെ ജനങ്ങൾ എതിരാണെന്നും തടങ്കൽ പാളയത്തിലേക്ക് പോകേണ്ടി വന്നാൽ ആദ്യം പോകുന്നത് താനായിരിക്കുമെന്നും അദ്ദേഹം പറയുന്നു. രാജസ്ഥാനിൽ വലിയ പ്രതിഷേധമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...