തെറിവിളിക്കാറുള്ള മിത്രങ്ങളോട്, എന്താണ് ഈ ‘മില്യൺ ടൺ’; പരിഹസിച്ച് രാജേഷ്

amit-shah-rajesh-post
SHARE

‘പതിവായി ഇവിടെ വന്ന് കൂട്ടമായി തെറി വിളിക്കാറുള്ള ഭക്ത- മിത്രങ്ങളോട് ഒരു താഴ്മയായ അഭ്യർഥന. തെറി വിളിച്ചോളു. പക്ഷേ ഈ 'മില്യൺ ടൺ' വളർച്ച കൂടി കൂട്ടത്തിൽ പറഞ്ഞു തരണം.’ ബിജെപി–സംഘപരിവാറുകാരോട് സിപിഎം നേതാവ് എം.ബി രാജേഷ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഒരു ചോദിച്ചതാണിത്. കേന്ദ്രമന്ത്രി അമിത് ഷായുടെ ഒരു അഭിമുഖത്തിന്റെ വിഡിയോയും രാജേഷ് പങ്കുവച്ചിട്ടുണ്ട്.

അമിത് ഷാ അഭിമുഖത്തിൽ പറയുന്ന ഒരു വാക്കിനെ കുറിച്ചാണ് രാജേഷിന്റെ സംശയം. മൂന്ന് മില്യൺ ടണ്ണിന്റെ ബേസിൽ അഞ്ച് മില്യൺ ടണ്ണിലേക്ക് രാജ്യം മുന്നേറാൻ തയ്യാറായി നിൽക്കുകയാണെന്ന് അമിത് ഷാ പറയുന്നു. എന്നാൽ ഇൗ മില്യൺ ടൺ എന്താണെന്നാണ് പരിഹാസത്തോടെ രാജേഷ് ചോദിക്കുന്നത്.

‘മില്യൺ, ട്രില്യൺ എന്നൊക്കെ സമ്പദ്ഘടനയുടെ വ്യാപ്തി കണക്കാക്കുന്നത് അറിയാം. മില്യൺ ടൺ മാനദണ്ഡം തീരെ പിടി കിട്ടിയില്ല. ഇന്ത്യൻ സമ്പദ്ഘടനയുടെ തൂക്കം നോക്കിയതാവുമോ അമിത് ഷാ?’ രാജേഷ് കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

സംഘിമിത്രങ്ങളോടും ഭക്തരോടും ആദ്യമായി ഒരു ഉപകാരം ആവശ്യപ്പെടുകയാണ്. പറ്റില്ലെന്ന് മാത്രം പറയരുത്. വിനീതമായൊരു അഭ്യർത്ഥനയാണ്. അമിത് ഷാ പറയുന്നു'' മുന്ന് മില്യൺ ടണ്ണിൻ്റെ ബേസിൽ അഞ്ച് മില്യൺ ടണ്ണിലേക്ക് രാജ്യം മുന്നേറാൻ തയ്യാറായി നിൽക്കുകയാണ് ". ക്ഷമിക്കണം. മനസ്സിലായില്ല. മില്യൺ, ട്രില്യൺ എന്നൊക്കെ സമ്പദ്ഘടനയുടെ വ്യാപ്തി കണക്കാക്കുന്നത് അറിയാം. മില്യൺ ടൺ മാനദണ്ഡം തീരെ പിടി കിട്ടിയില്ല. ഇന്ത്യൻ സമ്പദ്ഘടനയുടെ തൂക്കം നോക്കിയതാവുമോ അമിത് ഷാ? പതിവായി ഇവിടെ വന്ന് കൂട്ടമായി തെറി വിളിക്കാറുള്ള ഭക്ത- മിത്രങ്ങളോട് ഒരു താഴ്മയായ അഭ്യർത്ഥന. തെറി വിളിച്ചോളു. പക്ഷേ ഈ 'മില്യൺ ടൺ ' വളർച്ച കൂടി കൂട്ടത്തിൽ പറഞ്ഞു തരണം. അതു കൂടി പറഞ്ഞിട്ട് പോയാൽ മതി.

MORE IN INDIA
SHOW MORE
Loading...
Loading...