ഇരട്ടസംഖ്യാ ദിവസങ്ങളിൽ സെക്സ് ചെയ്താൽ ആൺകുട്ടി ജനിക്കും; വിവാദമായി പ്രസംഗം

kid-13
SHARE

ആണ്‍കുട്ടി ജനിക്കാൻ 'കുറുക്കുവിദ്യയുമായി മറാത്തി ആധ്യാത്മിക നേതാവ് ഇന്ദുരികർ മഹാരാജ്. ഇരട്ടസംഖ്യാ ദിവസങ്ങളിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ പുത്രസൗഭാഗ്യം ഉണ്ടാകുമെന്നാണ് ഇദ്ദേഹം  പറയുന്നത്. അല്ലാത്ത ദിവസങ്ങളിലാണെങ്കിൽ ജനിക്കുന്നത് പെൺകുട്ടിയാകും. നല്ല സമയത്തല്ല ലൈംഗിക ബന്ധമെങ്കിൽ ജനിക്കുന്ന കുട്ടി കുടുംബത്തിന് ചീത്തപ്പേര് വരുത്തി വയ്ക്കുമെന്നും പ്രസംഗത്തിനിടയിൽ ഇയാൾ വ്യക്തമാക്കുന്നു. 

ജനപ്രിയ മറാത്തി പ്രഭാഷകൻ കൂടിയാണ് ഇന്ദുരികർ. ഇതിനും പുറമേ സമയം തെറ്റിയുള്ള ബന്ധത്തിലുണ്ടാകുന്ന കുട്ടികളുടെ ബൗദ്ധിക നിലവാരം കുറവായിരിക്കുമെന്നും പ്രസംഗത്തിൽ പറയുന്നു. 

പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വലിയ എതിർപ്പാണ് ഉയരുന്നത്. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ഇന്ദുരികർ പറയുന്നതെന്നും ഇത്തരം അബദ്ധം പൊതുജനങ്ങൾക്കിടയിൽ വിളമ്പുന്നതിന് ഇയാൾക്കെതിരെ കേസ് എടുക്കാവുന്നതാണെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...