ജീവിച്ചിരിക്കുമോ എന്നറിയില്ല; എങ്ങനെയങ്കിലും ഞങ്ങളെ രക്ഷിക്കൂ; കേണ് കപ്പലിലെ ഇന്ത്യക്കാർ

ship-13
SHARE

ജീവൻ രക്ഷിക്കുന്നതിനായി സർക്കാരിന്റെ സഹായം അഭ്യർഥിച്ച് ജപ്പാൻ തീരത്തെ കപ്പലിൽ ഉള്ളവർ. ജപ്പാൻ തീരത്ത് നങ്കുരമിട്ടിരിക്കുന്ന ഡയമണ്ട് പ്രിൻസസിൽ ഉള്ളവരിൽ ചിലർക്ക് കൊറോണ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് കപ്പലിൽ ഉള്ളവരെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്

 മധുര സ്വദേശി അൻപളഗനും ബിനയ് കുമാർ സർക്കാർ എന്നയാളുമാണ് വിഡിയോയിലൂടെ ജീവൻ രക്ഷിക്കണമെന്ന് അഭ്യർഥിച്ചിരിക്കുന്നത്.  ഇവർ പുറത്ത് വിട്ട വിഡിയോയിൽ യാത്രക്കാർ കപ്പലിന്റെ മുകള്‍ തട്ടിൽ ഭക്ഷണം കാത്തിരിക്കുന്നത് കാണാം. ആളുകള്‍ തമ്മിൽ ആറടിയോളം അകലം പാലിക്കണമെന്നും അധിക നേരം സംസാരിക്കരുതെന്നും അധികൃതർ നിർദ്ദേശം നൽകിയിരുന്നു.

അധികൃതർ നൽകിയ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നറിയാം. അത് ലംഘിച്ച് വിഡിയോ ചെയ്യുന്നതിലൂടെ ജോലി പോകുമെന്നും ഭയമുണ്ട്. പക്ഷേ ജീവൻ നഷ്ടമായിട്ട് ജോലി കൊണ്ട് എന്താണ് പ്രയോജനമെന്നും ഇവർ പറയുന്നു. ഒരേ പാത്രങ്ങളിലാണ് കപ്പലിൽ ഉണ്ടായിരുന്നവർ ഭക്ഷണം കഴിച്ചത്. ഭക്ഷണ സമയത്ത് കൂട്ടമായി ഇരുന്നാണ് പങ്കുവച്ചത്. അതുകൊണ്ട് തന്നെ ഇവിടെ നിന്നും പുറത്തെത്തിച്ചില്ലെങ്കിൽ കൊറോണ പിടിപെട്ടേക്കുമെന്ന ആശങ്കയും ഇവർ പങ്കുവയ്ക്കുന്നു. അഭിനന്ദൻ വർധമാനെ രക്ഷിച്ചതു പോലെ പ്രധാനമന്ത്രി ഇടപെടണമെന്നാണ് ബിനയ് സർക്കാരിന്റെ ആവശ്യം.

2500 ലധികം യാത്രക്കാരാണ് കപ്പലിൽ ഉള്ളത് ഇതിൽ 1000 ജീവനക്കാരെ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണ്.

MORE IN INDIA
SHOW MORE
Loading...
Loading...