വധശിക്ഷയിൽ നിന്ന് ഭഗത് സിങിനെ രക്ഷിക്കാൻ ഗാന്ധിജി ശ്രമിച്ചില്ല; വിമർശിച്ച് സഞ്ജീവ് സന്യാൽ

sanjeev-13
SHARE

തൂക്കുമരത്തിൽ നിന്ന് ഭഗത് സിങിനെയും കൂട്ടാളികളെയും രക്ഷിക്കുന്നതിന് ഗാന്ധിജി ഒരിക്കലും ശ്രമിച്ചില്ലെന്ന് സഞ്ജീവ് സന്യാൽ. കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ് സഞ്ജീവ്. ഗാന്ധി ശ്രമിച്ചിരുന്നുവെങ്കിൽ അവരെ തൂക്കി കൊല്ലാതിരിക്കുമോ എന്നറിയില്ല. പക്ഷേ അദ്ദേഹം ശ്രമിച്ചില്ലെന്നതാണ് യാഥാർഥ്യമെന്നും സഞ്ജീവ് സന്യാൽ വിമർശിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ഈ ബദൽ ചരിത്രത്തെ മനഃപൂർവം അടിച്ചമർത്തുകയാണ്. വിപ്ലവകാരികളുടെ കഥയെ അട്ടിമറിക്കാനാണ് ചരിത്രകാരൻമാരുൾപ്പടെ ശ്രമിച്ചതെന്ന് പറയേണ്ടി വരുമെന്നും ഗുജറാത്ത് സർവകലാശാലയിൽ നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. വിപ്ലവകാരികളുടെ ധീര സ്മരണകൾ നിലനിർത്താൻ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദ റെവല്യൂഷണറീസ്; എ റീടെല്ലിങ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി എന്ന വിഷയത്തിലായിരുന്നു സഞ്ജീവ് സന്യാലിന്റെ ഈ അഭിപ്രായപ്രകടനം.

MORE IN INDIA
SHOW MORE
Loading...
Loading...